അഴിയൂർ : കൊടുംചൂട് വകവെക്കാതെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻവന്നത് 75 പേർ. അഴിയൂർ കുടുംബാരോഗ്യകേന്ദ്രത്തിന് മുകളിലെത്തെനിലയിലെ ഹാൾ നല്ല സൗകര്യമുളളതാണെങ്കിലും കടുത്തചൂട് സഹിക്കാൻ കഴിയാതെ കൈകുഞ്ഞുങ്ങൾ വിഷമിക്കുകയാണ്. സാധാരണയായി ഇത്രയധികം കുട്ടികൾ ഒരുമിച്ച് വരാറില്ലന്ന് മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി പറഞ്ഞു. കൈക്കുഞ്ഞുങ്ങളും അവരുടെ കൂടെവരുന്ന രക്ഷിതാക്കളുമായി തിരക്ക് വർധിക്കുമ്പോൾ ചൂടുകാലത്ത് വലിയപ്രതിസന്ധിയാണ്. ഇത്തരം സാഹചര്യത്തിൽ താത്‌കാലിക കൂളിങ് സംവിധാനമെങ്കിലും ഒരുക്കണമെന്ന് മൂന്നുമാസം പ്രായമുള്ള അയാൻഷയുടെ അമ്മ നിത്യ പറഞ്ഞു. സന്മനസ്സുള്ള പലരുടെയും സഹായഹസ്തങ്ങളിലൂടെയാണ് അഴിയൂർ കുടുംബാരോഗ്യകേന്ദ്രം മെച്ചപ്പെട്ട സംവിധാനത്തിലേക്ക് ഉയർന്നത്. ശീതീകരിച്ച ഒരു ഹാൾ ഭാവിയിൽ ഒരുങ്ങുമെന്ന് പ്രതീക്ഷയിലാണ് കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നവർ. To advertise here, Published: 23 Apr 2026, 03:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഴിയൂർ കുടുംബാരോഗ്യകേന്ദ്രം: ചൂടിനെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ വേണം
M
MathrubhumiSource Link
17 days ago