പൊട്ടിയത് മേലേപട്ടാമ്പിയിൽ റോഡ് നവീകരണ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിനിടെ To advertise here, പട്ടാമ്പി : പട്ടാമ്പി പട്ടണത്തിൽ റോഡുനവീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി. മേലേ പട്ടാമ്പി അലക്സ് തീയേറ്ററിനു സമീപത്തായിരുന്നു സംഭവം. അഴുക്കുചാൽ നിർമാണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പണിക്കിടെയാണ്, പുതുതായി സ്ഥാപിച്ച പൈപ്പ് പൊട്ടിയത്. നിളാ ആശുപത്രിമുതൽ കുളപ്പുള്ളി ഐ.പി.ടി. കോളേജ് വരെയുള്ള പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് മേലെ പട്ടാമ്പിയിൽ അഴുക്കുചാൽ നിർമിക്കുന്നത്. നിലവിൽ കുടിവെള്ളപ്പൈപ്പുകൾ മാറ്റിസ്ഥാപിച്ച ഭാഗത്താണ് അഴുക്കുചാലും പണിയുന്നത്. ഒരാഴ്ചയോളമായി ഇവിടെ പണിതുടങ്ങിയിട്ട്. പമ്പിങ് നിർത്തിവെച്ചാണ് പൈപ്പ് നന്നാക്കുന്നത്. ജലവിഭവവകുപ്പിന്റെ നേതൃത്വത്തിലാണ് പൊട്ടിയ പൈപ്പ് പുന:സ്ഥാപിക്കുന്നത്. അതേസമയം, അശാസ്ത്രീയമായാണ് പണിയെന്ന ആക്ഷേപം ഉയരുന്നുണ്ട്. വേണ്ടത്ര ആഴത്തിലല്ല കുടിവെള്ളപ്പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് പരാതി. പലയിടങ്ങളിലും വേണ്ടത്ര ആഴത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിനാൽ അഴുക്കുചാലിനു തൊട്ടുതാഴെയായിട്ടാണ് പൈപ്പുകൾ വരുന്നതെന്നും പറയുന്നു. ഭാവിയിൽ പൈപ്പ് പൊട്ടിയാൽ ശരിയാക്കാൻ അഴുക്കുചാൽ പൊളിക്കേണ്ട സ്ഥിതിയുണ്ടാവും. പൈപ്പ് പൊട്ടിയാൽ മലിനജലം കുടിവെള്ളത്തിൽ കലരാനും ഇടവരും. ഇത്തരം കാര്യങ്ങൾകൂടി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. Published: 22 Apr 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഴുക്കുചാൽ നിർമാണത്തിനിടെ കുടിവെള്ളപ്പൈപ്പ് പൊട്ടി
M
MathrubhumiSource Link
18 days ago