നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം To advertise here, വാഗമൺ : ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ വലിയ സാധ്യതകളുള്ള അറപ്പുകാട് ടണൽ റോഡ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നു. വർഷങ്ങളായി ഇവിടേക്കുള്ള വഴി ടാറിങ് ഇല്ലാതെ പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. സിനിമകൾക്ക് ലൊക്കേഷനാകാൻ കഴിയുന്ന ഈ ടണലിലേക്ക് ഗുണനിലവാരത്തിലുള്ള റോഡ് നിർമിച്ചാൽ കൂടുതൽ സഞ്ചാരികളെയും സിനിമാ പ്രവർത്തകരെയും ആകർഷിക്കാൻ കഴിയും. പ്രദേശവാസികളുടെ ജീവിതസാഹചര്യം മാറുന്നതിനും ഇതൊരു കാരണമാകും. എന്നാൽ, മാറി മാറി വരുന്ന സർക്കാരുകൾ ഇത് അവഗണിക്കുകയാണ്. അറപ്പുകാടിലെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. വാഹനങ്ങൾ കടന്നുവരാത്തതിനാൽ എൽ.കെ.ജി. മുതലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്നാണ് സ്കൂളിൽ പോകുന്നത്. രോഗികൾക്ക് ഒരു അത്യാഹിതം വന്നാൽ ഓട്ടോറിക്ഷപോലും വരാൻ കഴിയാത്തവിധം റോഡിൽ കുണ്ടും കുഴിയുമായിരിക്കുകയാണ്. ചെറിയ മഴ പെയ്താൽപോലും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടും. മഴ കഴിഞ്ഞാൽ ചെളി നിറയുന്ന റോഡിൽ കാൽനടപോലും ദുസ്സഹമാണ്. പഞ്ചായത്തിലും മറ്റ് അധികാരികൾക്കും പരാതി നൽകി മടുത്തിരിക്കുകയാണ് നാട്ടുകാർ. തിരഞ്ഞെടുപ്പിൽ വോട്ട് തേടിയെത്തിയ മുന്നണിയുടെ സ്ഥാനാർഥികൾക്ക് മുന്പിൽ പ്രദേശവാസികൾവെച്ച ഏക നിർദേശം ഗതാഗതയോഗ്യമായ റോഡ് യാഥാർഥ്യമാക്കണമെന്നാണ്. പലരിൽനിന്നും ഉറപ്പ് ലഭിച്ചെങ്കിലും ഇവർ പൂർണമായി ഇവരുടെ വാക്കുകൾ ഏറ്റെടുത്തിട്ടില്ല. ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ള ഈ റോഡിന് അടിയന്തരമായി മാറ്റമുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Published: 08 Apr 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
