അവഗണനയിൽ

അവഗണനയിൽ

M
MathrubhumiSource Link
പൊയിൽത്താഴത്തെ പുതുക്കുളം To advertise here, നന്മണ്ട : അധികൃതരുടെ അവഗണനയിൽ പൊയിൽത്താഴത്തെ പുതുക്കുളം മലിനമാകുന്നു. പായലുകൾ നിറഞ്ഞും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞും മലിനമായി നശിക്കുന്നു. കാലവർഷമായാൽ എല്ലാം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. വർഷങ്ങൾക്കുമുൻപ്‌ പൊയിൽത്താഴം മുതൽ എടച്ചേരി താഴം-നാരകശ്ശേരി താഴം വയലുകളിൽ മൂന്നു പുൽക്കൃഷി ചെയ്യാൻ പൊയിൽ താഴത്തെ പുതുക്കുളത്തിൽനിന്ന്‌ മോട്ടോർ ഉപയോഗിച്ചായിരുന്നു വെള്ളമെത്തിച്ചത്. മോട്ടോർ തുരുമ്പെടുത്ത് നശിച്ച് കാടുമൂടിക്കിടക്കുന്ന അവസ്ഥയിലാണ്. മൂന്നുപതിറ്റാണ്ട് മുൻപ്‌ പൊയിലിൽ രാമൻകുട്ടി പഞ്ചായത്തിന് വിട്ടുകൊടുത്തതായിരുന്നു കുളം. നാലരവർഷംമുൻപ്‌ കുട്ടികളെ നീന്തൽപഠിപ്പിക്കാനായി കുളം നവീകരിച്ചിരുന്നു. കുളത്തിൽ കരിങ്കല്ല് പാകി സംരക്ഷിക്കുന്നതിന് പകരം ക്വാറിവേസ്റ്റ്‌ നിരത്തിയതോടെ കുളത്തിൽ നീരുറവ കുറഞ്ഞുവരാൻ കാരണമായി. തികച്ചും അശാസ്ത്രീയമായ നവീകരണംമൂലം വേനൽ പാരമ്യത്തിലെത്തിയാൽ കുളത്തിൽ മാത്രമല്ല ജലക്ഷാമം പ്രദേശത്തെ കിണറുകളിലും കുടിവെള്ളം താഴുമെന്ന സ്ഥിതിയാണ്. പൊയിൽത്താഴത്തെ ഫ്രണ്ട്‌സ്‌ ആർട്സ് ആൻഡ് സ്പോർട്സ് റീഡിങ് റൂമിലെ പ്രവർത്തകരും കുളം സംരക്ഷിക്കാനായി ആരംഭിച്ച ന്യൂ വിങ്സും ഈ ജലസ്രോതസ്സ്‌ സംരക്ഷിക്കാൻ നൂതനപദ്ധതികൾ ആവിഷ്കരിക്കുകയും അത് പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി മാലിന്യം നിറഞ്ഞ കുളം ശുദ്ധീകരിക്കുകയും ചെയ്തുവരുന്നു. കരിപ്പാല ബാബു പഞ്ചായത്തംഗമായിരുന്നപ്പോൾ പഞ്ചായത്ത്, ബോട്ടിലും നെറ്റും സ്ഥാപിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാനായില്ല. കുളത്തിന്റെ പരിസരത്ത് തെരുവുവിളക്കുകൾ ഇല്ലാത്തതാണ് സമൂഹവിരുദ്ധരുടെ താവളമായി മാറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ജില്ലാപഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് കുളത്തെ മാലിന്യമുക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പ്രദേശത്തെ ക്ലബ്ബുകളും റെസിഡന്റ്‌സുമെല്ലാം. നീന്തൽപരിശീലനം പുനരാരംഭിക്കണം നീരുറവ നിലനിർത്തി നവീകരണപ്രവൃത്തിയാവാം. കുളത്തിന്റെ പെരുമയും തനിമയും നിലനിർത്തണം. എടവന ശ്രീധരൻ പൊതുപ്രവർത്തകൻ Published: 18 Mar 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവഗണനയിൽ — Mathrubhumi | Boolokam | Boolokam