ബെംഗളൂരു: വിവാഹ അഭ്യർഥന നടത്താൻ കാമുകനെ വിളിച്ചുവരുത്തിയ യുവതി അയാളെ തീകൊളുത്തി കൊന്നു. കാമുകനിൽ നിന്ന് അവഗണന നേരിടുന്നുവെന്നുള്ള തോന്നലാണ് കൊലയ്ക്ക് പിന്നിൽ. To advertise here, അങ്കനപുരയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സഹപ്രവർത്തകയായ പ്രേമയുടെ ക്ഷണം സ്വീകരിച്ച് കിരൺ എത്തിയപ്പോൾ പ്രേമ മാത്രമാണ് അവിടെയുണ്ടായിരുന്നത്. പോലീസിൻ്റെ ഭാഷ്യം അനുസരിച്ച്, പ്രേമ കിരണിനോട് താൻ പാശ്ചാത്യ ശൈലിയിൽ വിവാഹഅഭ്യർഥന നടത്തുമെന്ന് പറഞ്ഞു. പങ്കാളികളിൽ ഒരാൾ മുട്ടുകുത്തി സ്നേഹം പ്രകടിപ്പിക്കണം. തുടർന്ന് പ്രേമ കിരണിന്റെ കൈകളും കാലുകളും കയറുപയോഗിച്ച് ബന്ധിക്കുകയും കണ്ണ് കെട്ടുകയും ചെയ്തു. കെട്ടുകളുടെ മുറുക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതൊക്കെ അഭിനയത്തിൻ്റെ ഭാഗമാണെന്ന് പ്രേമ പറഞ്ഞു. പിന്നാലെ പ്രേമ കിരണിൻ്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിന് ശേഷം തീ കൊളുത്തി. ഗുരുതരമായ പൊള്ളലേറ്റ കിരൺ മരിച്ചു. രാജാജിനഗറിലെ ഒരു ടെലികോം ഓപ്പറേറ്ററുടെ സ്റ്റോറിൽ കിരണിനോടൊപ്പം ജോലി ചെയ്തിരുന്ന പ്രേമ, അയാളിൽ നിന്ന് അവഗണിക്കപ്പെട്ടതായി തോന്നിയതിനെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രേമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. Content Highlights: A woman in Bengaluru murdered her partner by setting him on fire during a staged marriage proposal., The perpetrator claimed the victim was neglecting her, leading to the premeditated attack., The incident occurred in Ankanapura, where the victim was bound before being doused with kerosene., The suspect is currently in police custody for interrogation as of 2026., The victim and suspect were former colleagues at a telecom store. Published: 21 Apr 2026, 09:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവഗണിക്കുന്നുവെന്ന തോന്നൽ, യുവതി കാമുകനെ വിളിച്ചുവരുത്തി കൈകാലുകളും കണ്ണും കെട്ടി തീകൊളുത്തി കൊന്നു
M
MathrubhumiSource Link
19 days ago