അവധി ആഘോഷമാക്കാൻ കുടുംബശ്രീയുടെ ‘ഡെലെലു’

അവധി ആഘോഷമാക്കാൻ കുടുംബശ്രീയുടെ ‘ഡെലെലു’

58 സി.ഡി.എസുകളിലും 10 ദിവസം സമ്മർ ക്യാമ്പ് To advertise here, പത്തനംതിട്ട : കുടുംബശ്രീയും ആരോഗ്യവകുപ്പും ചേർന്ന് നടത്തുന്ന സമ്മർ ക്യാമ്പ് ‘ഡെലെലു’വിന് ജില്ലയിൽ തുടക്കമായി. അവധിക്കാലത്ത് കുട്ടികളിൽ വർധിച്ചുവരുന്ന സ്ക്രീൻ അഡിക്ഷൻ കുറയ്ക്കുന്നതിനായി 10 ദിവസത്തെ ക്യാമ്പ് എല്ലാ പഞ്ചായത്തുകളിലും ഏപ്രിൽ 30 വരെയാണ് നടക്കുന്നത്. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെയാണ് ക്യാമ്പ്. മൊബൈൽ/ടി.വി. ഉപയോഗം മൂലമുള്ള സ്ക്രീൻ ടൈം കുറയ്ക്കുകയും കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് സഹായകമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഐസ് ബ്രേക്കിങ് ആൻഡ് ടീം ബിൽഡിങ് പ്രവർത്തനം, കൃഷി, ആരോഗ്യവും പോഷണവും, വ്യക്തിഗത ശുചിത്വം, പരിസ്ഥിതി ബോധവത്കരണം, ലൈഫ് സ്കിൽ എജുക്കേഷൻ, വായന പ്രോത്സാഹനം, നോ-കുക്ക് ഫുഡ് പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ, സാമൂഹിക ബോധവത്കരണം, പ്ലാസ്റ്റിക് നിരോധനവും പരിസ്ഥിതി സംരക്ഷണവും എന്നിവയാണ് വിവിധ മൊഡ്യൂളുകളിലായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ. ജില്ലയിലെ ബാലസഭ ആർ.പി.മാരാണ് സി.ഡി.എസുകളിൽ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ആർ.ടി.ഒ., കാർഷിക വകുപ്പ്, വെറ്ററിനറി വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയവരുടെ സഹകരണവും ഉണ്ട്. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം 27-ന് കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർവഹിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവധി ആഘോഷമാക്കാൻ കുടുംബശ്രീയുടെ ‘ഡെലെലു’ — Mathrubhumi | Bo… | Boolokam