ബദിയഡുക്ക : വായന പ്രോത്സാഹിപ്പിക്കാനായി ബദിയഡുക്ക നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ‘ഉറവ്’ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള പുസ്തകസഞ്ചികൾ വിതരണം ചെയ്തു. തുടർച്ചയായി ഇരുപതാമത്തെ വർഷമാണ് അവധിക്കാല വായനയ്ക്കായി പദ്ധതി ഇവിടെ നടത്തുന്നത്. To advertise here, കഥ, നോവൽ, യാത്രാവിവരണം, കവിത എന്നിങ്ങനെ വ്യത്യസ്തമേഖലകളിലെ പുസ്തകങ്ങൾ ഓരോ സഞ്ചിയിലും ഉണ്ടാകും. അവധിക്കാല വായനയ്ക്കുശേഷം ജൂൺ മാസം പുസ്തകസഞ്ചികൾ സ്കൂളിൽ തിരിച്ചേല്പിക്കുമ്പോൾ പല കുട്ടികളും അവരുടെ വക ഒന്നോ രണ്ടോ പുസ്തകങ്ങൾ സ്കൂളിലേക്ക് സമ്മാനമായി നൽകും. കൂടാതെ, അവർക്കിഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പും തയ്യാറാക്കി അധ്യാപകരെ ഏല്പിക്കും. ഇതിൽനിന്നും മികച്ച ആസ്വാദനക്കുറിപ്പിന് സമ്മാനം നൽകിക്കൊണ്ടായിരിക്കും ജുൺ മാസം സ്കൂളിൽ വായനവാരം ആരംഭിക്കുക. പി.ടി.എ പ്രസിഡൻറ് ഹമീദ് കെടഞ്ചി അധ്യക്ഷനായിരുന്നു. എസ്.എം.സി. ചെയർമാൻ ഷെരീഫ് പാലക്കാർ, പ്രഥമാധ്യാപിക പി. മിനി, വി.എം. കാർത്തിക, പ്രഭാവതി കെടില്ലായ, എം. നാരായണ തുടങ്ങിയവർ സംസാരിച്ചു. വി.ഇ. ഉണ്ണിക്കൃഷ്ണൻ, ഇ.വി. ശൈലജ, വി.കെ. ബാലകൃഷ്ണൻ, സൂരജ് മേലത്ത് എന്നിവർ നേതൃത്വം നൽകി. Published: 28 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവധിക്കാലം പുസ്തകച്ചങ്ങാതിമാർക്കൊപ്പം;പുസ്തകസഞ്ചികൾ വിതരണം ചെയ്തു
M
MathrubhumiSource Link
about 1 month ago