അവധിദിനങ്ങൾ മറയാക്കി പാപ്പിനിശ്ശേരിയിൽ തണ്ണീർത്തടം നികത്തൽ

അവധിദിനങ്ങൾ മറയാക്കി പാപ്പിനിശ്ശേരിയിൽ തണ്ണീർത്തടം നികത്തൽ

കണ്ടില്ലെന്ന് നടിച്ച് അധികൃതർ To advertise here, പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ദേശീയപാതയ്ക്കരികിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏക്കർകണക്കിന് തണ്ണീർത്തടം മണ്ണിട്ട് മൂടുന്നു. നിയമസഭാ തിരഞ്ഞെടുപ്പും അവധിദിനങ്ങളും വന്നതിനിടെ എല്ലാവരുടേയും ശ്രദ്ധ മറ്റുകാര്യങ്ങളിൽ വ്യാപൃതമായതോടെയാണ് മണ്ണിട്ടുമൂടൽ നടന്നത്. ഇതേ സ്ഥലത്തിന് സമീപത്താണ് തദ്ദേശ തിരഞ്ഞെടുപ്പിനിടെ കണ്ടൽ കാടുകൾക്ക് നേരേ വലിയ അതിക്രമംനടന്നത്. പാപ്പിനിശ്ശേരി ദേശീയ പാതയ്ക്ക് സമീപം കണ്ടൽക്കാടുകൾ വെട്ടി ഉള്ളിലേക്ക് അര കിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡ് പണിതു. ഇതേക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയതോടെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചിരുന്നു. തുടർന്ന് റോഡുപണി നിർത്തിവെക്കുകയുംചെയ്തു. നിലവിൽ മണ്ണിട്ട് മൂടുന്ന സ്ഥലം കണ്ടൽ കൈയേറ്റംനടന്ന സ്ഥലത്തിനോടുചേർന്ന ഏക്കർ കണക്കിന് തണ്ണീർത്തട മേഖലയാണ്. ഈ സ്ഥലം 2004-ൽ അടച്ച പാപ്പിനിശ്ശേരി വെസ്റ്റേൺ ഇന്ത്യാ കോട്ടൺസിന്റെ അധീനതയിലുള്ളതായിരുന്നു. തണ്ണീർതട മേഖലയിൽ അന്ന് കമ്പനിയുടെ ചില സംസ്കരണ പ്ലാന്റുകളുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി പ്രദേശമാകെ കാടുമൂടി. കണ്ടൽക്കാടുകൾ പടർന്നുപന്തലിച്ചു. ഇവിടെയാണ് നിലവിൽ നൂറുകണക്കിന് ലോഡ് മണ്ണിട്ട് സ്ഥലം നികത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ പാതയോടുചേർന്ന സ്ഥലമായിട്ടും ഇതുവരെ അധികൃതരുടെ കണ്ണിൽപ്പെട്ടിട്ടില്ല എന്നതാണ് അത്ഭുതം. Published: 18 Apr 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവധിദിനങ്ങൾ മറയാക്കി പാപ്പിനിശ്ശേരിയിൽ തണ്ണീർത്തടം നികത്തൽ… | Boolokam