ദുബായ്: ഒരിടത്തും സുരക്ഷിതരായി ഇരിക്കാൻ ഇറാന്റെ ശത്രുക്കളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പരമോന്നത നേതാവ് അയത്തൊള്ള മുജ്താബ ഖമനേയി. To advertise here, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാതിബിനെ ഇസ്രയേൽ വധിച്ചതിനുപിന്നാലെ ഖാംനയിയുടെപേരിൽ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അയച്ച പ്രസ്താവനയിലാണ് ഭീഷണിയുള്ളത്. ഇറാന്റെ ശത്രുക്കളെസംബന്ധിച്ച് ലോകമെമ്പാടുമുള്ള പാർക്കുകളോ വിനോദസഞ്ചാരകേന്ദ്രങ്ങളോ ഒന്നും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനികവക്താവ് ജനറൽ അബോൾഫസൽ ഷെകാർചിയും മുന്നറിയിപ്പുനൽകി. പശ്ചിമേഷ്യയ്ക്കുപുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന ഇറാന്റെ ഭാഗത്തുനിന്ന് ആദ്യമാണ്. യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ ഖാംനയി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവും മുൻ പരമോന്നതനേതാവുമായ അയത്തൊള്ള അലി ഖമനേയിയും മറ്റ് കുടുംബാംഗങ്ങളും കൊലചെയ്യപ്പെട്ട ഫെബ്രുവരി 28-ന്റെ ഇസ്രയേൽ-യു.എസ്. ആക്രമണത്തിൽ മുജ്താബയ്ക്ക് പരിക്കേറ്റിരുന്നു. അതിനിടെ ഇറാനെ ആക്രമിക്കുന്നതിനായി ഏതെങ്കിലും സേനാതാവളങ്ങൾ യു.എസിന് വിട്ടുനൽകിയാൽ യുദ്ധത്തിൽ നേരിട്ട് പങ്കാളിയായതായി കണക്കാക്കുമെന്ന് ബ്രിട്ടന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പുനൽകി. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യ്വേറ്റ് കൂപ്പറുമായി നടത്തിയ ഫോൺ ചർച്ചയിലാണ് മുന്നറിയിപ്പ്. യുദ്ധം ഞങ്ങൾ വിജയിക്കുന്നു - നെതന്യാഹു ടെൽ അവീവ്: ഇറാനെതിരേയുള്ള യുദ്ധത്തിൽ തങ്ങൾ വിജയിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. “ഇറാൻ നശിച്ചുകൊണ്ടിരിക്കുകയാണ്.ആണവസമ്പുഷ്ടീകരണത്തിനോ മിസൈൽ നിർമിക്കാനോ അവർക്കിനി കഴിയില്ല. അവരുടെ വ്യോമപ്രതിരോധമെല്ലാം ഉപയോഗശൂന്യമായി. നാവികശക്തി കടലാഴങ്ങളിൽ മറഞ്ഞു. വ്യോമസേനയും ഏതാണ്ട് തീർന്നു." - നെതന്യാഹു പറഞ്ഞു. അരനൂറ്റാണ്ടോളമായി തങ്ങളെ അടക്കിവാഴുന്ന ഇസ്ലാമിക ഭരണകൂടത്തെ ഇറാനിയൻ ജനത പിഴുതെറിയുമെന്നാണ് പ്രതീക്ഷയെന്നും പക്ഷെ, അത് സംഭവിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. “ഇറാന്റെ നേതൃത്വത്തിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട്. ഇപ്പോൾ ഭരിക്കുന്നത് ആരാണെന്ന് പോലും അറിയില്ല. പരമോന്നത നേതാവ് ഇനിയും മുഖം കാണിച്ചിട്ടില്ല” - നെതന്യാഹു പറഞ്ഞു. Content Highlights: Iran threatens global retaliation against enemies following the death of its intelligence minister., Benjamin Netanyahu claims Israel is winning the war against Iran, citing the destruction of Iranian military infrastructure., Iran warns Britain against providing military bases to the US for strikes., Uncertainty remains over the status of Iran's leadership following recent attacks. Published: 21 Mar 2026, 07:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവധിയാഘോഷിക്കുന്ന ഇസ്രയേൽ US ഉദ്യോഗസ്ഥരേയും വിടില്ല, ഒരിടത്തും സുരക്ഷിതരായിരിക്കില്ല- മുജ്താബ ഖമനേയി
M
MathrubhumiSource Link
about 2 months ago