തിരുവനന്തപുരം: ബിജെപി ജയിക്കാൻ സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. കരുത്തരായ സ്ഥാനാർഥികളെയാണ് ഇവിടെ ബിജെപി സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി വി. മുരളീധരന് നേരിടേണ്ടി വന്നത്. എൽഡിഎഫിന് വേണ്ടി മത്സരിച്ചത് മുൻ ദേവസ്വം മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫ് സ്ഥാനാർഥി ആകട്ടെ ശരത് ചന്ദ്രപ്രസാദും. എന്നാൽ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വോട്ടെണ്ണൽ. തുടക്കത്തിൽ ആധിപത്യം പുലർത്താൻ എൽഡിഎഫിന് സാധിച്ചെങ്കിലും വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്ന തരത്തിലുള്ള ലീഡ് നിലയിലെത്താൻ കടകംപള്ളിക്ക് സാധിച്ചില്ല. ലീഡ് നില മാറിമറിഞ്ഞുകൊണ്ടേയിരുന്നു. To advertise here, ഓരോ റൗണ്ട് എണ്ണുന്നതിനനുസരിച്ച് മുരളീധരനും കടകംപള്ളിയും മാറിമാറി ലീഡ് പിടിച്ചു. ഒടുവിൽ മണ്ഡലത്തിൽ ലീഡ് പിടിച്ചെങ്കിലും ബിജെപിയുടെ വിജയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മണ്ഡലത്തിൽ വി മുരളീധരന് 428 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ ലീഡ് പിടിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മുൻതൂക്കം ലഭിക്കുമ്പോഴും നിയമസഭയിലേക്ക് ആ നേട്ടം നിലനിർത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ആ പരാതിയും പരിഹരിച്ചാണ് മുരധീരൻ വിജയതീരമണഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പിടിച്ച നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ രണ്ടിടത്തും നിയമസഭയിലേക്ക് താമര വിരിയിക്കാൻ സാധിച്ചു. Content Highlights: V Muraleedharan leads by 428 votes in Kazhakoottam., LDF candidate Kadakampally Surendran requested a recount., Official result declaration is pending the recount process., BJP shows significant growth in the Kazhakoottam constituency compared to previous assembly polls. Published: 04 May 2026, 04:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവസാന നിമിഷം വരെ സസ്‌പെൻസ്, ഒടുവിൽ കഴക്കൂട്ടത്ത് മുരളീരവം
M
MathrubhumiSource Link
about 3 hours ago
