കൊച്ചി: വീട്ടിൽ വോട്ട് രേഖപ്പെടുത്തി ഒരുമണിക്കൂറിനകം 92-കാരൻ മരിച്ചു. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസി തേവര കോന്തുരുത്തി കുട്ടംപറമ്പിൽ ലോനപ്പനാണ് മരിച്ചത്. 85 വയസ്സ് പിന്നിട്ടവരുടെയും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുടെയും വീടുകളിലെത്തി വോട്ടുചെയ്ത് വാങ്ങുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11-മണിയോടെയാണ് ഉദ്യോഗസ്ഥർ പ്രൊവിഡൻസ് ഹോമിലെത്തിയത്. പ്രായമായ അന്തേവാസികൾക്കൊപ്പം ലോനപ്പനും വോട്ടുചെയ്തു. നാളുകളായി ശാരീരിക അവശതയിലായിരുന്നു ലോനപ്പൻ. ശ്വാസതടസ്സവും ചുമയും അലട്ടിയിരുന്നു. 11 മണിയോടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തുടർന്ന് ശാരീരികനില വഷളായി. To advertise here, 12 മണിയോടെ മരിച്ചു. ലോനപ്പന്റെ ഭാര്യ മരിച്ചിട്ട് 12 വർഷത്തോളമായി. മക്കളില്ല. 2016-മുതൽ ലോനപ്പൻ പ്രൊവിഡൻസ് ഹോമിലെ അന്തേവാസിയാണ്. ചികിത്സയും പരിചരണവുമെല്ലാം ഇവിടെയുള്ള സിസ്റ്റർമാരുടെ മേൽനോട്ടത്തിലായിരുന്നു. വൈകീട്ടോടെ സംസ്കാരം നടത്തി. Content Highlights: A 92-year-old man passed away shortly after casting his vote at home during the 2026 elections in Kochi. Published: 01 Apr 2026, 08:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവസാനവോട്ടും രേഖപ്പെടുത്തി ലോനപ്പൻ മടങ്ങി
M
MathrubhumiSource Link
about 1 month ago