മൂവി ഡെസ്‌ക് Last Updated: 19 March 2026, 07:47 AM IST പുതിയവരികളുമായി ഇതേഗാനരംഗങ്ങള്‍തന്നെ ചിത്രത്തിലുള്‍പ്പെടുത്താനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. പ്രേം സംവിധാനംചെയ്ത ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്. . ബെംഗളരൂ: വരികളിലെ അശ്ലീലച്ചുവ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് 'കെ.ഡി. ദ് ഡെവിൾ' ചിത്രത്തിലെ ഗാനം കേന്ദ്രസർക്കാർ നിരോധിച്ചു. ദ്വയാർഥപ്രയോഗങ്ങളുള്ള വരികൾക്കെതിരേ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയർന്നതോടെയാണ് നടപടി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെപേരിൽ സമൂഹത്തെയും സംസ്‌കാരത്തെയും ബാധിക്കുന്ന നടപടികൾ അനുവദിക്കാൻകഴിയില്ലെന്നും അതിനാലാണ് നിരോധനമെന്നും കേന്ദ്ര വാർത്താവിനിമയമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. To advertise here, ധ്രുവ് സർജ നായകനായ ചിത്രത്തിന്റെ ഗാനങ്ങൾ ഓൺലൈനിൽ പുറത്തിറക്കിയതോടെയാണ് വിവാദമായത്. ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഏറെ വിമർശനങ്ങൾക്ക് കാരണമായത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തും നടി നോറ ഫതേഹിയുമുൾപ്പെട്ട ഗാനം ഉത്തരേന്ത്യയിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. കർണാടക സംസ്ഥാന വനിതാകമ്മിഷനെ കൂടാതെ ഹരിയാണ വനിതാകമ്മിഷനും ഇതിനെതിരേ രംഗത്തുവന്നു. തുടർന്നാണ് കേന്ദ്രം നിരോധിക്കാൻ തീരുമാനിച്ചത്. ഗാനം യുറ്റിയൂബിൽനിന്നടക്കം നീക്കംചെയ്തു. പുതിയവരികളുമായി ഇതേഗാനരംഗങ്ങൾതന്നെ ചിത്രത്തിലുൾപ്പെടുത്താനാണ് അണിയറപ്രവർത്തകരുടെ നീക്കം. പ്രേം സംവിധാനംചെയ്ത ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്. Content Highlights: Central government bans a song from the movie KD The Devil due to obscene lyrics., Union Minister Ashwini Vaishnaw stated that cultural impact outweighs creative freedom., Protests from women's commissions in Karnataka and Haryana led to the decision., The song has been removed from YouTube, with plans to re-record with new lyrics. Published: 19 Mar 2026, 07:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അശ്ലീലച്ചുവയുള്ള വരികൾ: പുതിയ കന്നഡ ചിത്രത്തിലെ ഗാനം നിരോധിച്ച് കേന്ദ്ര സർക്കാർ
M
MathrubhumiSource Link
about 2 months ago