അശ്വിനി ഭിഡെ ബി.എം.സി.യുടെ ആദ്യ വനിതാകമ്മിഷണർ

അശ്വിനി ഭിഡെ ബി.എം.സി.യുടെ ആദ്യ വനിതാകമ്മിഷണർ

M
MathrubhumiSource Link
മുംബൈ : മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥയായ അശ്വിനി ഭിഡെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി.) ആദ്യ വനിതാ കമ്മിഷണറായി നിയമിതയായി. നിലവിലെ കമ്മിഷണർ ഭൂഷൺ ഗഗ്രാനി വിരമിച്ചതിനെത്തുടർന്നാണ് നിയമനം. 1995 ബാച്ച് ഉദ്യോഗസ്ഥയായ ആശ്വിനി ഭിഡെയാണ് നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് നേതൃത്വംനൽകുന്നത്. To advertise here, 2030 വരെയാണ് കാലാവധി. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. മുംബൈ മെട്രോ റെയിൽ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരത്തിന്റെ മെട്രോ വികസനം ത്വരപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മെട്രോ വുമൺ എന്നും അവരെ വിളിക്കുന്നു. മെട്രോയ്ക്കുവേണ്ടി വലിയതോതിൽ മരംമുറിക്കൽ ഉണ്ടായതിനെത്തുടർന്ന് പരിസ്ഥിതി ഗ്രൂപ്പുകളിൽനിന്ന് വിമർശനം നേരിട്ടിരുന്നു. ആരേ കോളനിയിലെ മെട്രോ കാർ ഷെഡ് പദ്ധതിയെച്ചൊല്ലിയും അവരുടെ ഭരണകാലത്ത് വിവാദങ്ങൾ ഉയർന്നു. ബി.എം.സി. ഭരണം ബി.ജെ.പി. പിടിച്ചതിനുപിന്നാലെ അശ്വിനി ഭിഡെയുടെ കമ്മിഷണറായിട്ടുള്ള നിയമനം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി.എം.സി.യെ സംബന്ധിച്ചിടത്തോളം മേയർ ഒരു അലങ്കാരപദവിമാത്രമാണ്. കമ്മിഷണറിലാണ് അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതുപോലും കമ്മിഷണറാണ്. Published: 01 Apr 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അശ്വിനി ഭിഡെ ബി.എം.സി.യുടെ ആദ്യ വനിതാകമ്മിഷണർ — Mathrubhumi… | Boolokam