ചാത്തമംഗലം : അരീക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആറുദിവസങ്ങളിലായി നടന്നുവന്ന അഷ്ടബന്ധകലശം ബ്രഹ്‌മകലശം ആടി അലങ്കാരപൂജയോടുകൂടി സമാപിച്ചു. കലശത്തിന്റെ ഭാഗമായി വിശേഷാൽപൂജകൾ, വിവിധ അഭിഷേകങ്ങൾ, പ്രസാദഊട്ട് എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാട്, ട്രസ്റ്റ് ചെയർമാൻ പി. രാഘവൻനായർ, സെക്രട്ടറി വി. മാധവൻ, ട്രസ്റ്റ് അംഗങ്ങളായ വി. ശക്തിധരൻ നായർ, എ. ദിവാകരൻ, എ. ഗംഗാധരൻ, എടത്തിൽ തൊടികയിൽ സത്യൻ, എൻ. വിശ്വംഭരൻ, എ. മുരളീധരപ്പണിക്കർ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, കെ.ടി. രാഘവൻ നായർ തുടങ്ങിയവർ നേതൃത്വംനൽകി. To advertise here, Published: 31 Mar 2026, 03:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
