അഷ്‌ടമംഗലം ക്ഷേത്രങ്ങളിൽ കൊടിമരങ്ങൾ പ്രതിഷ്ഠിച്ചു

അഷ്‌ടമംഗലം ക്ഷേത്രങ്ങളിൽ കൊടിമരങ്ങൾ പ്രതിഷ്ഠിച്ചു

M
MathrubhumiSource Link
പുനലൂർ :അഷ്ടമംഗലം മഹാവിഷ്ണു, ഭഗവതി ക്ഷേത്രങ്ങളിൽ കൊടിമരങ്ങൾ പുനഃപ്രതിഷ്ഠിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യകാർമികത്വം വഹിച്ചു. കൊടിമരങ്ങളുടെ സമർപ്പണവും സാംസ്കാരികസമ്മേളനത്തിന്റെ ഉദ്ഘാടനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാജു നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ. പ്രഭ അധ്യക്ഷയായി. To advertise here, എൻ.കെ. പ്രേമചന്ദ്രൻ എം.പി., നഗരസഭാ കൗൺസിലർമാരായ ഹരികൃഷ്ണൻ, കെ. പ്രവീണ, ടിന്റു ആർ.തങ്കം, പഞ്ചായത്ത് അംഗം ഗൗരീനന്ദന, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വിനോദ്കുമാർ, ദേവസ്വം സെക്രട്ടറി പി.എൻ. ഗണേശൻ പോറ്റി, തിരുവാഭരണം കമ്മിഷണർ ആർ. രജിലാൽ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. മുരളീധരൻപിള്ള, അസിസ്റ്റന്റ് എൻജിനിയർ എസ്. പ്രദീപ്കുമാർ, സബ്ഗ്രൂപ്പ് ഓഫീസർ ഡി. ഉണ്ണിക്കൃഷ്ണൻ നമ്പ്യാതിരി എന്നിവർ പ്രസംഗിച്ചു. വയലിൻകച്ചേരിയും പ്രസാദസദ്യയും നടന്നു. രണ്ടു കൊടിമരങ്ങളിലും തൈലാധിവാസം നടത്തിയ ഔഷധ എള്ളെണ്ണ ഭക്തർക്ക് വിതരണം ചെയ്തു. ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവത്തിന്റെ കൊടിയേറ്റ് വെള്ളിയാഴ്ച വൈകീട്ട് നടക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് സംഗീതസദസ്സ്, തിങ്കളാഴ്ച അത്താഴപൂജയെത്തുടർന്ന് പള്ളിവേട്ട. ചൊവ്വാഴ്ച വൈകീട്ട് ആറാട്ടും കൊടിയിറക്കും ആറാട്ടുകലശവും നടക്കും. Published: 25 Mar 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഷ്‌ടമംഗലം ക്ഷേത്രങ്ങളിൽ കൊടിമരങ്ങൾ പ്രതിഷ്ഠിച്ചു — Mathrub… | Boolokam