കണ്ണൂർ: കോട്ടകളിൽ വിള്ളൽ വീഴുന്നുവെന്ന പ്രതീതിയുണ്ടാക്കി മുതിർന്ന നേതാക്കൾ രംഗത്തുവന്ന സാഹചര്യത്തിൽ തുടർചലനങ്ങൾ തടയാൻ സി.പി.എമ്മിൽ കനത്ത ജാഗ്രത. To advertise here, കണ്ണൂരിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി മറികടക്കാൻ നേതൃത്വം ജാഗരൂകമാണെങ്കിലും അസംതൃപ്തരുടെ എണ്ണം കൂടുകയാണെന്നാണ് സൂചനകൾ. വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടി.കെ. ഗോവിന്ദൻ നേതൃത്വത്തെ കടന്നാക്രമിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും യു.ഡി.എഫ്. പിന്തുണച്ചേക്കുമെന്നതും അതിഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തെച്ചൊല്ലിയാണ് സി.പി.എമ്മിനുള്ളിൽ പ്രതിഷേധമുള്ളത്. ടി.ഐ. മധുസൂദനനെ മത്സരിപ്പിക്കുന്നതിലാണ് പയ്യന്നൂരിലെ എതിർപ്പ്. മധുസൂദനനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി മുൻ എം.എൽ.എ.യും മുതിർന്ന നേതാവുമായ സി. കൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തെത്തി പയ്യന്നൂരിലെ പ്രശ്നങ്ങൾ വിശദമായിത്തന്നെ ധരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നാണ് വിവരം. ഫണ്ട് തിരിമറി സംബന്ധിച്ച വിവരങ്ങൾ അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നുൾപ്പെടെ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് അറിയുന്നത്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെയും തളിപ്പറമ്പിൽ പി.കെ. ശ്യാമളയെയും സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം ടി.കെ. ഗോവിന്ദൻ പറഞ്ഞിരുന്നു. ഗോവിന്ദന്റെ വിമതനീക്കത്തിന് ചില നേതാക്കളുടെയും ആശീർവാദമുണ്ടെന്നാണ് പാർട്ടികേന്ദ്രങ്ങളിൽനിന്നുള്ള വിവരം. കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതിലും ചില നേതാക്കൾ ഇടപെട്ടു. ഗോവിന്ദന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും ഇവരാരും പരസ്യമായി രംഗത്തുവരാൻ സാധ്യതയില്ല. പ്രമുഖനേതാക്കളെയെല്ലാം കാര്യങ്ങൾ ധരിപ്പിച്ചശേഷമാണ് ടി.കെ. ഗോവിന്ദൻ പരസ്യമായി പാർട്ടിക്കെതിരേ തിരിഞ്ഞതും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതും. ഗോവിന്ദന്റെ സ്വദേശവും പാർട്ടികോട്ടയുമായ മലപ്പട്ടത്ത് അദ്ദേഹത്തിന്റ ബന്ധുക്കളെവരെ അണിനിരത്തിയാണ് സി.പി.എം. പ്രതിരോധിക്കുന്നത്. 25 വർഷത്തോളം ഏരിയാ സെക്രട്ടറിയും ദീർഘകാലം തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായിരുന്ന ഗോവിന്ദന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് തടയുകയാണ് സി.പി.എമ്മിന് മുന്നിലെ വെല്ലുവിളി. Content Highlights: Growing internal dissatisfaction within CPM strongholds in Kannur., Rebel candidates like V. Kunhikrishnan and T.K. Govindan challenging party leadership., Controversies surrounding candidate selection in Payyannur and Taliparamba., Allegations of fund mismanagement and lack of transparency., Strategic efforts by CPM leadership to contain dissent and prevent UDF interference. Published: 18 Mar 2026, 04:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അസംതൃപ്തരുടെ എണ്ണം കൂടുന്നു, വിമതർ മത്സരത്തിന്; കോട്ടകളിലെ വിള്ളലടയ്ക്കണം, സിപിഎമ്മിൽ കനത്ത ജാഗ്രത
M
MathrubhumiSource Link
about 2 months ago