വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീർ, ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്താനാണ് മധ്യസ്ഥത വഹിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. To advertise here, ഇറാന്റെ സൈനിക ഉന്നതരുമായുള്ള അസിം മുനീറിന്റെ ദീർഘകാലബന്ധം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ട്രംപ് ഭരണകൂടത്തിന് തലവേദനയാകാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തുന്നത്. മുനീറിനെ ട്രംപ് ഭരണകൂടത്തിനു നേർക്കുള്ള 'റെഡ് ഫ്‌ലാഗ്' എന്നാണ് യുഎസ് ഇന്റലിജൻസ് വിശേഷിപ്പിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വധിക്കപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ കാസിം സൊലൈമാനി, ഐആർജിസി കമാൻഡർ ഹൊസൈൻ സലാമി തുടങ്ങി നിരവധി ഇറാനിയൻ ഉന്നതരുമായി അസിം മുനീറിന് വ്യക്തിബന്ധമുണ്ടായിരുന്നെന്ന് വിരമിച്ച പാകിസ്താൻ ജനറൽ അഹമ്മദ് സയീദിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു. 'പ്രിയങ്കരനായ ഫീൽഡ് മാർഷൽ' എന്ന് മുനീറിനെ ട്രംപ് വിശേഷിപ്പിക്കുമ്പോഴും മുനീറിന്റെ നിലപാട് ചിലപ്പോൾ യുഎസ് താൽപര്യങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാൻ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പാകിസ്താനെ വഞ്ചകരായ സഖ്യരാജ്യം (പ്രത്യേകിച്ച് അഫ്ഗാനിസ്താനിൽ) എന്ന് വിശേഷിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്, അവർക്ക് ഇറാനുമായുള്ള അടുത്തബന്ധം സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. യുഎസ് സഹായം സ്വീകരിച്ചുകൊണ്ടുതന്നെ അഫ്ഗാനിസ്താനിൽ താലിബാനെ പാകിസ്താൻ പിന്തുണച്ചത് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അഫ്ഗാനിസ്താനിലെ ചരിത്രപരമായി ആശ്രയിക്കാനാകാത്ത സഖ്യരാജ്യമെന്ന് പാകിസ്താനെ വിശേഷിപ്പിച്ച ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് (എഫ്ഡിഡി) വക്താവ് ബിൽ റോജിയോ, ഇസ്ലാമാബാദിനെ കരുതലോടെ വേണം സമീപിക്കാനെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകി. ഐആർജിസിയുമായി അസിം മുനീറിനുള്ള ബന്ധം അമേരിക്കയ്ക്ക് ഗുരുതര ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: US intelligence warns of security risks posed by Pakistan Army Chief Asim Munir., Munir's deep-rooted ties with Iranian IRGC commanders are a major concern for the 2026 US administration., Experts advise the Trump administration to exercise extreme caution regarding Islamabad., Concerns persist over Pakistan's historical double-dealing in Afghanistan. Published: 19 Apr 2026, 10:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; ജാഗ്രത വേണമെന്ന് യുഎസ് ഇന്റലിജൻസ്
M
MathrubhumiSource Link
21 days ago