അഹമ്മദാബാദ് : അഹമ്മദാബാദ് കേരള സമാജത്തിന്റെ പോഷകസംഘടനയായ സ്ത്രീശക്തിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സമാജം പ്രസിഡന്റ് ഡോ. ജേക്കബ് മാത്യു, ജനറൽ സെക്രട്ടറി രവീന്ദ്രക്കുറുപ്പ്, ഫെഗ്മ പ്രസിഡന്റ് ഡോ. കെ.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇൻകം ടാക്സ് ജോയിന്റ് കമ്മിഷണർ രോഹിണി വിൻസെന്റ് മുഖ്യാതിഥിയായിരുന്നു. വിവിധമേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകളെയും കഴിഞ്ഞ അധ്യയനവർഷത്തിൽ മികച്ചവിജയം നേടിയ പെൺകുട്ടികളെയും ചടങ്ങിൽ ആദരിച്ചു. To advertise here, അഹമ്മദാബാദ് മലയാളി സമൂഹത്തിന് വർഷങ്ങളായി നൽകിയ സമർപ്പിതമായ സേവനങ്ങൾക്ക് ലക്ഷ്മി അയ്യരെ വേദിയിൽ ആദരിച്ചു. സ്ത്രീശക്തി കൺവീനർ ലതാപണിക്കർ സ്വാഗതം ആശംസിച്ചു. സ്ത്രീശക്തി സെക്രട്ടറി മായാ സ്വാമിനാഥൻ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീദേവിനായർ നന്ദി പറഞ്ഞു. Published: 20 Mar 2026, 12:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഹമ്മദാബാദ് സ്ത്രീശക്തിയുടെ അന്താരാഷ്ട്ര വനിതാദിനാഘോഷം
M
MathrubhumiSource Link
about 2 months ago