കരിവെള്ളൂർ : സ്കൂൾമുറ്റത്ത് അൻവിതിന്റെ ചേതനയറ്റ ശരീരം കിടത്തിയപ്പോൾ ആ കാഴ്ച ഒരിക്കൽക്കൂടി കാണാൻ പലർക്കും മനസ്സുവന്നില്ല. സഹപാഠികൾ, കൂട്ടുകാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി പലരും വാവിട്ടുകരയുന്നുണ്ടായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് മരിച്ച എ.വി. സ്മാരക സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പ്രാന്തംചാലിലെ അൻവിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്കൂളിലെത്തിച്ചത്. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയിരുന്നു. ഒരാഴ്ച മുമ്പുവരെ കളിയും ചിരിയും പഠനവുമായി ഒപ്പമുണ്ടായിരുന്ന അൻവിത് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച രാത്രി അൻവിത് യാത്രയായത്. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാസ്കാരിക, രംഗങ്ങളിലെ നൂറുകണക്കിനാളുകളാണ് സ്കൂളിലും തുടർന്ന് പ്രാന്തംചാലിലെ വീട്ടിലും അന്ത്യോപചാരമർപ്പിക്കാനെത്തിയത്. To advertise here, Published: 01 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അൻവിതിന് വിട നൽകി; കണ്ണീർക്കടലായി സ്കൂൾ മുറ്റം
M
MathrubhumiSource Link
about 1 month ago