കുട്ടനാട് : അർജന്റീന സ്വദേശിനിയായ വിനോദസഞ്ചാരിയുടെ ബാഗിൽനിന്നു പണം മോഷ്ടിച്ച പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിൽ. തകഴി ചിറയകം മുട്ടുങ്കൽ വീട്ടിൽ കെ. അഭിലാഷിനെയാണ് (40) നെടുമുടി പോലീസ് അറസ്റ്റുചെയ്തത്. 1600 ഡോളറാണ് ഇയാൾ മോഷ്ടിച്ചത്. ചമ്പക്കുളത്തെ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള പുരവഞ്ചിയിലാണ് വിദേശവനിത താമസിച്ചിരുന്നത്. അർജന്റീനയിൽനിന്നുള്ള 15 അംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. To advertise here, 21-നു വൈകീട്ട് പുരവഞ്ചി നിർത്തിയിട്ടശേഷം വിദേശികൾ റിസോർട്ടിലെ നീന്തൽക്കുളത്തിൽ പോയ സമയത്താണ് മോഷണം നടന്നത്. ജീവനക്കാരനായ അഭിലാഷ് വിദേശികൾ താമസിച്ചിരുന്ന മുറിതുറന്ന് ബാഗിൽനിന്നു പണം മോഷ്ടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബോട്ടിലെ സി.സി.ടി.വി. ക്യാമറ ഓഫാക്കിയ ശേഷമാണ് മോഷണംനടത്തിയത്. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നെടുമുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെയടിസ്ഥാനത്തിൽ ബോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും പോലീസ് ചോദ്യംചെയ്തു. ഇതോടെയാണ് അഭിലാഷാണ് മോഷണംനടത്തിയതെന്നു പോലീസ് മനസ്സിലാക്കിയത്. മോഷ്ടിച്ചശേഷം ഒളിപ്പിച്ചുവെച്ച പണം പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ. രാജേഷ്, നെടുമുടി സി.ഐ. എം.എ. ബിനോയ്, ഗ്രേഡ് എസ്.ഐ. വി.പി. സുധി, എ.എസ്.ഐ. ഷൈനിമോൾ, സീനിയർ സി.പി.ഒ. അരുൺ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി. Published: 26 Mar 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അർജന്റീനക്കാരിയുടെ ബാഗിൽനിന്നു ഡോളർ മോഷ്ടിച്ച പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago