ദമാം: സൗദിയിലെ അൽ ഖോബാർ അസീസിയയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നാട്ടിൽ ചികിത്സക്കായി കൊണ്ടുപോയ എറണാകുളം സൗത്ത് പറവൂർ സ്വദേശി സജു വർഗീസ് (60) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ജനുവരി 23-നായിരുന്നു സൗദിയിലെ അസീസിയയിൽ നിന്നും ദമാമിലേക്കുള്ള യാത്രയ്ക്കിടെ സജു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. തലയ്ക്ക് സാരമായ പരിക്കേറ്റ് ദമാം അൽ മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തോളം വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു. തുടർന്ന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗ്ഗമാണ് സജുവിനെ നാട്ടിലെത്തിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മുപ്പത് വർഷത്തോളം ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. മികച്ച ഗായകൻ, കലാ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: ഷീജ സജു. മക്കൾ: റിച്ചാർഡ് സജു, റൊണാൾഡ് സജു, റയ്മണ്ട് സജു. To advertise here, Content Highlights: saudi-aravia-dammam-obituary Published: 21 Apr 2026, 11:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അൽ ഖോബാറിലെ വാഹനാപകടം; ചികിത്സയിലായിരുന്ന സജു വർഗീസ് അന്തരിച്ചു
M
MathrubhumiSource Link
18 days ago