ഷാർജ : പെരുന്നാൾ ആഘോഷത്തിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഷാർജ അൽ ദൈദിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ആരംഭിച്ചു. റംസാനിലുടനീളം പരിശോധനകൾ നടന്നുവരുകയാണ്. To advertise here, അൽ ദൈദ് മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധനകൾക്കൊപ്പം ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണങ്ങളും നടത്തുന്നു. പൊതുജനാരോഗ്യ, സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യസ്ഥാപനങ്ങളിൽ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് സംരംഭങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അൽ ദൈദ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി ഹമദ് അബ്ദുല്ല അൽ കെത്ബി പറഞ്ഞു. പൊതു അടുക്കളകൾ, ഭക്ഷണശാലകൾ, വിപണികൾ എന്നിവ കേന്ദ്രമാക്കിയാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനകൾ ഊർജിതമാക്കിയത്. ഭക്ഷണം തയ്യാറാക്കൽ, സംഭരണം, പ്രദർശനരീതികൾ എന്നിവയിലെല്ലാം ആരോഗ്യ സുരക്ഷ പൂർണമായും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. ഭക്ഷണ വിതരണമേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ പെരുന്നാളിൽ ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുകയാണ് അധികൃതർ. ആവശ്യക്കാർ കൂടുതലുള്ള ഭക്ഷ്യ മേഖലകളിൽ പരിശോധനകളും കാംപെയ്‌നുകളും ശക്തമാക്കും. ഭക്ഷണം മാലിന്യമുക്തമാക്കാൻ പ്രത്യേക ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ ലബോറട്ടറി പരിശോധനകളും നടത്തും. മാംസ സാംപിളുകൾ പതിവായി ശേഖരിച്ചുകൊണ്ട് പരിശോധനയ്ക്ക് വിധേയമാക്കും. മധുരപലഹാരങ്ങൾ ശരിയായി സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനും ആരോഗ്യവിദഗ്ധർ പരിശോധന നടത്തുന്നു. പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായി മേഖലയിലെ ബ്യൂട്ടി സലൂണുകളിലും ബാർബർഷോപ്പുകളിലും പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് അൽ ദൈദ് മുനിസിപ്പാലിറ്റി അധികൃതർ. Published: 17 Mar 2026, 01:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അൽ ദൈദിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടങ്ങി
M
MathrubhumiSource Link
about 2 months ago