അൽ മംസാർ കോർണിഷ് വികസനം അന്തിമഘട്ടത്തിൽ

അൽ മംസാർ കോർണിഷ് വികസനം അന്തിമഘട്ടത്തിൽ

M
MathrubhumiSource Link
സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ചും പൂർത്തിയാകുന്നു To advertise here, ദുബായ് : അൽ മംസാർ ബീച്ച് വികസനം അന്തിമഘട്ടത്തിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. സ്ത്രീകൾക്ക് മാത്രമായി ദുബായിൽ ആദ്യമായൊരു ബീച്ചും ഇതോടെ യാഥാർഥ്യമാകും. രാത്രിയിലും സ്ത്രീകൾക്ക് നീന്താൻ സൗകര്യമൊരുക്കികൊണ്ടാണ് ബീച്ച് വികസനം പൂർത്തിയാക്കുക. നിലവിൽ ബീച്ചിന്റെ അന്തിമ മിനുക്കുപണികൾ 88 ശതമാനം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ എൻജിനിയർ മർവാൻ അഹമ്മദ് ബിൻ ഗലിത പറഞ്ഞു. പ്രദേശം സന്ദർശിച്ച് നിർമാണപുരോഗതി അവലോകനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എക്സിക്യുട്ടീവ് അംഗങ്ങളും, പ്രോജക്ട് മാനേജർമാർ, സ്പെഷ്യലിസ്റ്റ് ഇമിറാത്തി എൻജിനിയറിങ് ടീമുകളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ത്രീകൾക്ക് പൂർണസ്വകാര്യത സ്ത്രീകൾക്ക് പൂർണസ്വകാര്യത ഉറപ്പാക്കികൊണ്ടാണ് ബീച്ച് യാഥാർഥ്യമാകുന്നത്. ബീച്ച് പൂർണമായും വേലികൊണ്ട് ചുറ്റപ്പെട്ടിരിക്കും. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രാത്രിയിലും സുരക്ഷ ഉറപ്പാക്കും. താമസക്കാർക്കും സന്ദർശകർക്കും അസാധാരണമായ ബീച്ച്, വിനോദ അനുഭവങ്ങൾ വാഗ്ദാനംചെയ്യുന്ന ഒരു ആഗോള ടൂറിസംകേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം പുതിയ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് മാത്രമുള്ള ബീച്ച് എന്നതിനപ്പുറം പദ്ധതി പൂർണമായും സംയോജിത തീരദേശ വിനോദയിടമായി വികസിപ്പിക്കുകയാണ്. ആരോഗ്യ സേവന സൗകര്യങ്ങൾ, ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകൾ, ജോഗിങ്, സൈക്ലിങ് എന്നിവയ്ക്കായി പ്രത്യേകം ട്രാക്കുകൾ എന്നിവയും ഇവിടെയുണ്ടാകും. കുട്ടികളുടെ കളിസ്ഥലങ്ങൾ, ഫിറ്റ്‌നസ് സോണുകൾ, ബീച്ച് ആക്ടിവിറ്റി ഇടങ്ങൾ, തണലുള്ള ഇരിപ്പിടങ്ങൾ, സ്കേറ്റ് പാർക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, രാത്രിയും പകലും ഉപയോഗിക്കാനാവുന്ന വിധത്തിൽ വിവിധ ഇവെന്റുകൾക്കായി പ്രത്യേക ഇടങ്ങളും ഒരുക്കുന്നുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസിയുടെ സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. അസ്ഥിര കാലാവസ്ഥയെ നേരിടാനും പദ്ധതി അസ്ഥിര കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തീരദേശസംരക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിസ്ഥിതി പഠനങ്ങളെ അടിസ്ഥാനമാക്കി ബീച്ച് പരിസരത്തായി 500,000 ക്യുബിക് മീറ്ററിലേറെ മണലിടുകയും ചെയ്തിട്ടുണ്ട്. എമിറേറ്റിലുടനീളമുള്ള പൊതുബീച്ചുകൾ ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. അതേസമയം ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെയും പബ്ലിക് ബീച്ച് മാസ്റ്റർ പ്ലാനിന്റെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പൊതു ബീച്ചുകളുടെ മൊത്തംനീളം 400 ശതമാനം വർധിപ്പിക്കാനും എല്ലാവർക്കും എത്തിച്ചേരാവുന്നതും ഉയർന്നനിലവാരമുള്ളതുമായ തീരദേശ ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കുകയുംചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അൽ മംസാർ കോർണിഷ് വികസനം അന്തിമഘട്ടത്തിൽ — Mathrubhumi | Boo… | Boolokam