ആ കബറിടം തേടി തീർഥാടകരെപ്പോലെ സ്ഥാനാർഥികൾ

ആ കബറിടം തേടി തീർഥാടകരെപ്പോലെ സ്ഥാനാർഥികൾ

M
MathrubhumiSource Link
പുതുപ്പള്ളി: യു.ഡി.എഫ്. രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ ശ്രദ്ധാകേന്ദ്രമായിരുന്നു പുതുപ്പള്ളി. തിരഞ്ഞെടുപ്പിൽ തോൽവിയറിയാത്ത ഉമ്മൻചാണ്ടിയായിരുന്നു നായകൻ. അദ്ദേഹത്തിന്റെ വിടവാങ്ങലിനുശേഷമെത്തുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഉമ്മൻചാണ്ടിയുടെ അഭാവത്തിലും പുതുപ്പള്ളിതന്നെയാണ് യു.ഡി.എഫിന്റെ ഊർജ സ്രോതസ്സ്. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ അത് പ്രകടം. To advertise here, പല സ്ഥാനാർഥികളും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബിറടത്തിലെത്തി പ്രാർഥിച്ചാണ് പ്രചാരണം തുടങ്ങുന്നത്. ഇതോടെ മാധ്യമശ്രദ്ധയും പുതുപ്പള്ളിയിലേക്കായി. യു.ഡി.എഫ്. ഘടകകക്ഷിയായ കേരള കോൺഗ്രസ് തങ്ങളുടെ മുഴുവൻ സ്ഥാനാർഥികളുമായി കബറിങ്കലെത്തി. അപു ജോൺ ജോസഫ്, മോൻസ് ജോസഫ്, അഡ്വ. തോമസ് ഉണ്ണിയാടൻ, വിനു ജോബ്, അഡ്വ. വർഗീസ് മാമൻ, ഷിബു തെക്കുംപുറം, റെജി ചെറിയാൻ, ഷൈജി ഓട്ടപ്പള്ളി എന്നിവർ മെഴുകുതിരി കത്തിച്ച് പുഷ്പാർച്ചന നടത്തി. എല്ലാവരെയും ചാണ്ടി ഉമ്മൻ എം.എൽ.എ. ഷാളണിയിച്ച് സ്വീകരിച്ചു. ചാണ്ടിയുടെ അമ്മ മറിയാമ്മ ഉമ്മനും എത്തിയിരുന്നു. വൈക്കത്തെ സ്ഥാനാർഥി കെ. ബിനിമോൻ, പാലായിലെ സ്ഥാനാർഥി മാണി സി. കാപ്പൻ തുടങ്ങിയവരും പുഷ്പാർച്ചനയ്ക്കായി എത്തി. വരുംദിവസങ്ങളിൽ കൂടുതൽപേർ എത്തും. കബറിടത്തിലെത്തിയവരെ സ്വീകരിക്കാൻ പുതുപ്പള്ളിയിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരുമെത്തി. Content Highlights: Candidates in Puthuppally visit Oommen Chandy's grave to seek blessings before the election campaign. Published: 19 Mar 2026, 08:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ കബറിടം തേടി തീർഥാടകരെപ്പോലെ സ്ഥാനാർഥികൾ — Mathrubhumi | B… | Boolokam