ആ യുഗം അവസാനിക്കുന്നു, ആദരവോടെ യാത്രയയപ്പ്; ടെസ്‌ല Model X, S കാറുകൾ ഇനിയില്ലെന്ന് ഇലോൺ മസ്‌ക്

ആ യുഗം അവസാനിക്കുന്നു, ആദരവോടെ യാത്രയയപ്പ്; ടെസ്‌ല Model X, S കാറുകൾ ഇനിയില്ലെന്ന് ഇലോൺ മസ്‌ക്

M
MathrubhumiSource Link
Auto Desk Last Updated: 02 April 2026, 02:49 PM IST ഈ രണ്ട് വാഹനങ്ങളുടെ 600 യൂണിറ്റ് മാത്രമാണ് സ്‌റ്റോക്കിൽ ഉള്ളതെന്നും ഇനി ഇവയ്ക്കുള്ള ബുക്കിങ് സ്വീകരിക്കില്ലെന്നുമാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ടെസ്‌ല മോഡല്‍ എസിന്റെ അവതരണ വേളയില്‍ | Photo: X/Elon Musk ലോ കത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന വിശേഷണം പേരിനൊപ്പം വർഷങ്ങളോളം കൊണ്ടുനടന്ന കമ്പനിയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ടെസ്‌ല. എന്നാൽ, ഇലക്ട്രിക് വാഹന മേഖലയിലേക്ക് ബിവൈഡി പോലെയുള്ള ചൈനീസ് കമ്പനികൾ എത്തിയതോടെ ടെസ്‌ലയുടെ പ്രതാപകാലത്തിന് മങ്ങലേൽക്കുകയായിരുന്നു. ഒടുവിൽ വിൽപ്പനയിൽ കുത്തനെയുള്ള ഇടിവ് തുടർക്കഥയായതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ടെസ്‌ല. To advertise here, ടെസ്‌ല ഒരു മാറ്റത്തിനൊരുങ്ങുന്നതിന്റെ ആദ്യ സൂചനയായിരുന്നു ജനപ്രിയ ഇലക്ട്രിക് വാഹനങ്ങളായ മോഡൽ എസ്, മോഡൽ എക്‌സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്നുള്ള പ്രഖ്യാപനം. ഇക്കാര്യം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഈ രണ്ട് വാഹനങ്ങളുടെ 600 യൂണിറ്റ് മാത്രമാണ് സ്‌റ്റോക്കിൽ ഉള്ളതെന്നും ഇനി ഇവയ്ക്കുള്ള ബുക്കിങ് സ്വീകരിക്കില്ലെന്നുമാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ‘ടെസ്‌ല മോഡൽ എസ്, മോഡൽ എക്‌സ് എന്നീ കാറുകളുടെ ബുക്കിങ് അവസാനിപ്പിക്കുകയാണ്. ഏതാനും വാഹനങ്ങൾ മാത്രമാണ് സ്റ്റോക്കിൽ അവശേഷിക്കുന്നത്. ടെസ്‌ലയുടെ ഈയൊരു കാലഘട്ടം അവസാനിക്കുന്ന രേഖപ്പെടുത്തുന്നതിനായി ഒരു ഔദ്യോഗിക ചടങ്ങ് നടത്തുന്നുണ്ട്.’ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാറുകളാണിവ എന്ന കുറിപ്പോടെ 2012-ൽ പുറത്തിറങ്ങിയ ടെസ്‌ല മോഡൽ എസിന്റെ ചിത്രം ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചിരുന്നു. ജനുവരിയിൽ നടന്ന ടെസ്‌ലയുടെ സാമ്പത്തിക അവലോകന യോഗത്തിൽ ഈ രണ്ട് മോഡലുകളും നിർത്താനൊരുങ്ങുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ആദരവോടെയുള്ള യാത്രയയപ്പ് എന്നാണ് ഈ രണ്ട് മോഡലുകളും ഉത്പാദനം അവസാനിപ്പിക്കുന്നതിനെ മസ്‌ക് വിശേഷിപ്പിച്ചത്. ആവശ്യക്കാരായ ഉപയോക്താക്കളോട് ഈ വാഹനം ബുക്ക് ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഈ കാറുകളുടെ പ്ലാന്റ് ഒപ്റ്റിമസ് റോബോട്ട് ഫാക്ടറിയാക്കി മാറ്റുമെന്നാണ് മസ്‌ക് അറിയിച്ചത്. ടെസ്‌ലയുടെ ആദ്യത്തെ മാസ് മാർക്കറ്റ് വാഹനമായിരുന്നു 2012-ൽ പുറത്തിറങ്ങിയ മോഡൽ എസ്. 2025-ൽ മാത്രം 50,000 യൂണിറ്റിലധികം വിറ്റഴിച്ച ഈ വാഹനം 2015, 16 വർഷങ്ങളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനമായി മാറിയിരുന്നു. 2015-ലാണ് മോഡൽ എക്‌സ് എത്തുന്നത്. ഈ വാഹനത്തിന്റെ ഫാൾക്കൺ വിങ് ഡോറുകളായിരുന്നു ഏറ്റവും പ്രധാന ആകർഷണം. ഈ രണ്ട് വാഹനങ്ങളുടെയും 6.10 ലക്ഷം യൂണിറ്റാണ് ടെസ്‌ല വിറ്റഴിച്ചിരിക്കുന്നത്. Content Highlights: Tesla officially phasing out legacy Model S and Model X vehicles in 2026., Only 600 units remain in stock with no further bookings accepted., Existing production plants to be repurposed for Optimus robot manufacturing., Marks a strategic shift from mass-market EVs to AI and robotics integration. Published: 02 Apr 2026, 02:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ യുഗം അവസാനിക്കുന്നു, ആദരവോടെ യാത്രയയപ്പ്; ടെസ്‌ല Model X,… | Boolokam