താരപരിവേഷമുള്ള അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമാ ലോകത്തേക്കെത്തിയ പല താരങ്ങളും കേൾക്കുന്ന വിളിയാണ് നെപ്പോ കിഡ്സ്. തന്നെ നെപ്പോ കിഡ് എന്ന് വിളിക്കാനാകില്ലെന്ന് പറയുകയാണ് ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ. കുട്ടിക്കാലത്ത് അനുഭവക്കേണ്ടി വന്ന കയ്പ്പേറിയ അനുഭവം വിവരിച്ചുകൊണ്ട് ആ വിളി നിഷേധിക്കുകയാണ് ഫറാ. To advertise here, ചലച്ചിത്ര നിർമ്മാതാവായിരുന്ന കമ്രാൻ ഖാനാണ് ഫറയുടെ അച്ഛൻ. അച്ഛൻ്റെ സിനിമ പരാജയപ്പെട്ടതിനെത്തുടർന്ന് കുടുംബം ഒറ്റരാത്രികൊണ്ട് ദാരിദ്ര്യത്തിലായെന്നും റൺവീർ അലഹാബാദിയയുമായുള്ള അഭിമുഖത്തിൽ അവർ മനസ്സുതുറന്നു. അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ വെറും 30 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫറ പറയുന്നു. കമ്രാൻ ഖാൻ നിർമ്മിച്ച ഐസ ഭി ഹോതാ ഹേ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർന്നത്. ചിത്രത്തിനായി അദ്ദേഹം വീടും മറ്റെല്ലാ സമ്പാദ്യങ്ങളും പണയപ്പെടുത്തിയിരുന്നു. സിനിമ പരാജയപ്പെട്ടതോടെ പിതാവ് മദ്യപാനത്തിന് അടിമയായെന്നും രാത്രി അദ്ദേഹം മദ്യപിച്ചു വരുമ്പോൾ കുടുംബം പേടിയോടെയാണ് കഴിഞ്ഞിരുന്നതെന്നും ഫറ ഓർത്തെടുത്തു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫറയുടെ മാതാപിതാക്കൾ വേർപിരിയുകയും ചെയ്തു. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം ഫറയും സഹോദരൻ സാജിദ് ഖാനും അമ്മ മേനക ഇറാനിയോടൊപ്പം ബന്ധുവായ ഹണി ഇറാനിയുടെയും ജാവേദ് അക്തറിന്റെയും വീട്ടിലാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് മക്കളെ വളർത്താനായി ഫറയുടെ അമ്മ മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ കൊറിയോഗ്രാഫറായി ജോലി ആരംഭിച്ചെന്നും തന്റെ ആദ്യത്തെ വരുമാനം കൊണ്ട് 4000 രൂപയ്ക്ക് ഫ്രിഡ്ജാണ് വാങ്ങിയതെന്നും ഫറ ഓർക്കുന്നു. ക്ലാസിൽ കയറുന്നത് കുറവായതിനാൽ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പിന്നീട് ഫറാ ബിരുദം പൂർത്തിയാക്കുകയായിരുന്നു. പിന്നീട് മേ ഹൂ നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡിലെ മുൻനിര സംവിധായികമാരിൽ ഒരാളായി ഫറ മാറി. നിലവിൽ പാചകക്കാരൻ ദിലീപിനൊപ്പമുള്ള തന്റെ വ്ലോഗുകളിലൂടെയും ഫറ ശ്രദ്ധനേടുന്നുണ്ട്. Content Highlights: Farah Khan rejects the nepo kid label due to her family's financial collapse. Published: 17 Mar 2026, 10:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആ സിനിമ പരാജയപ്പെട്ടതോടെ എല്ലാം നഷ്ടമായി, അച്ഛൻ മരിക്കുമ്പോൾ കെെവശമുണ്ടായിരുന്നത് 30 രൂപ- ഫറാ ഖാൻ
M
MathrubhumiSource Link
about 2 months ago