ആ സ്വപ്നം പൂവണിഞ്ഞു...

ആ സ്വപ്നം പൂവണിഞ്ഞു...

M
MathrubhumiSource Link
ചോറോട്ടൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയ വിമാനയാത്രാവാക്ക് നിറവേറ്റി വാർഡംഗം ഇ. ശശീന്ദ്രൻ To advertise here, വാണിയംകുളം : 'ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആഗ്രഹമായിരുന്നു ഈ വിമാനയാത്ര. വിമാനം നേരിട്ട് കാണാത്തവർപോലും ഞങ്ങളുടെ ഇടയിലുണ്ട്. സ്വപ്നത്തിൽപോലും വിചാരിച്ചില്ല വിമാനത്തിൽ കയറാൻപറ്റുമെന്ന്. സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ചോറോട്ടൂരിലെ 22 തൊഴിലുറപ്പ് തൊഴിലാളികൾ. വിമാനത്തിൽ കയറിയപ്പോൾ പേടിയൊന്നുമുണ്ടായില്ലെന്ന് പി. പാഞ്ചാലി പറഞ്ഞു. ഉള്ളിൽ ചെറിയ പേടിതോന്നിയെങ്കിലും അപ്രതീക്ഷിത വിമാനയാത്ര ഒരുപാട് സന്തോഷം നൽകിയെന്ന്‌ കെ.സി. ശോഭന. സുബ്രഹ്മണ്യൻ (68), ബാലകൃഷ്ണൻ (66), സുഭദ്ര (64), ശാന്ത (60) ഇങ്ങനെ പ്രായമുള്ളവർക്കൊക്കെ ഈ വിമാനയാത്ര ഒരു സ്വപ്നയാത്രയായി മാറി. ചോറോട്ടൂർ വാർഡംഗം ഇ. ശശീന്ദ്രനാണ് ഇവരുടെ ആഗ്രഹം നിറവേറ്റിയത്. നേരത്തേ, ഓരോവർഷവും വിനോദയാത്രകൾ ഇവർ നടത്താറുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിന് വോട്ട് അഭ്യർഥിക്കാൻ ചെന്നപ്പോഴാണ് ഇവർ ഈ ആഗ്രഹം പങ്കുെവച്ചത്. ഇതോടെ, വിമാനയാത്ര ഇവർക്ക് ഉറപ്പുനൽകുകയുംചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക്‌ 12 മണിയേടെയാണ് ഇവർ കൊച്ചിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് വിമാനയാത്രനടത്തിയത്. തുടർന്ന്, പരപ്പനങ്ങാടി ബീച്ചിലെത്തി സമയംചെലവഴിച്ച് വൈകീട്ടാണ് നാട്ടിലേക്ക് തിരിച്ചത്. വിമാനം പറക്കാൻതുടങ്ങിയപ്പോൾ ചെറിയ പേടിതോന്നിയെങ്കിലും മേഘങ്ങൾക്കിടയിലെ യാത്ര കൗതുകമായെന്നും ഇവർപറഞ്ഞു. വാർഡംഗം ശശീന്ദ്രന് പോകാൻ കഴിഞ്ഞില്ലെങ്കിലും മകൻ ഇ. ശരത്ത്, സുഹൃത്തുക്കളായ പി. കൃഷ്ണകുമാർ, എം. സുരേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Published: 22 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ സ്വപ്നം പൂവണിഞ്ഞു... — Mathrubhumi | Boolokam | Boolokam