ടെഹ്‌റാൻ: ആകാശയുദ്ധങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് മെറോപ്‌സ് (Merops) എന്ന അത്യാധുനിക എഐ ഡ്രോൺ സിസ്റ്റം യുദ്ധമുഖത്ത് സജീവമാകുന്നു. ശത്രുക്കളുടെ ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ വേട്ടയാടി തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം, പ്രതിരോധരംഗത്തെ ചെലവ് കുറഞ്ഞതും എന്നാൽ അതീവ കാര്യക്ഷമവുമായ ഒരു ബദലായി മാറിയിരിക്കുകയാണ്. യുക്രൈനിലെ യുദ്ധഭൂമിയിൽ കരുത്തുതെളിയിച്ച ഈ സ്വയംനിയന്ത്രിത ഡ്രോണുകൾ, ഇറാന്റെ ഷഹീദ് പോലെയുള്ള സൂയിസൈഡ് ഡ്രോണുകളെ പ്രതിരോധിക്കാനായി പശ്ചിമേഷ്യയിലും വിന്യസിക്കാനുള്ള ചർച്ചകളുമായി യുഎസ് മുന്നോട്ടുപോകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. To advertise here, അതിവേഗത്തിൽ സഞ്ചരിക്കാനും ശത്രു ഡ്രോണുകളെ വലയിലാക്കാനോ ഇടിച്ചുതകർക്കാനോ ശേഷിയുള്ള ഈ സാങ്കേതികവിദ്യ, ചെലവ് കുറഞ്ഞതും വീണ്ടും ഉപയോഗിക്കാവുന്നതുമാണ് എന്നതാണ് മെറോപ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. അത്യാധുനിക മിസൈലുകൾ ഉപയോഗിക്കുന്നതിനേക്കാൾ വലിയ സാമ്പത്തിക ലാഭം ഇത് സൈന്യത്തിന് നൽകുന്നു. നിർമിതബുദ്ധി (Artificial Intelligen-ce þ AI) ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ശത്രുക്കളുടെ സിഗ്നൽ ജാമിങ്ങുകളെ അതിജീവിക്കാനും ഒരേസമയം നിരവധി ലക്ഷ്യങ്ങളെ നേരിടാനും ഇതിന് സാധിക്കും. ചുരുക്കത്തിൽ, യുദ്ധസമയങ്ങളിൽ ആകാശമാർഗമുള്ള പ്രതിരോധ രംഗത്ത് വൻതോതിലുള്ള സാമ്പത്തിക ബാധ്യതകളില്ലാതെ സുരക്ഷ ഉറപ്പാക്കുന്ന ഒരു പുതിയ യുഗത്തിനാണ് മെറോപ്‌സ് തുടക്കം കുറിച്ചിരിക്കുന്നത്. മെറോപ്‌സ് എന്നത് ഒരു സ്വയംനിയന്ത്രിത ഇന്റർസെപ്റ്റർ ഡ്രോൺ (Autonomous Interceptor Drone) ആണ്. ഷഹീദ് പോലുള്ള ശത്രു ഡ്രോണുകളെ കണ്ടെത്തി അവ ആകാശത്തുതന്നെ നശിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത് ഒരു ആകാശ വേട്ടക്കാരനായി പ്രവർത്തിക്കുന്നു. അതായത്, പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് ശത്രു ഡ്രോണുകളെ തകർക്കുന്നത്. എന്നാൽ യുദ്ധമുഖത്ത് മെറോപ്‌സ് ഒരു 'ഫിസിക്കൽ ഇന്റർസെപ്റ്റർ' ആയി പ്രവർത്തിക്കുന്നു. ഇത് ശത്രു ഡ്രോണുകളിൽ നേരിട്ട് പോയി ഇടിച്ചോ (ramming) അല്ലെങ്കിൽ വലകൾ (nets) ഉപയോഗിച്ച് അവയുടെ പ്രൊപ്പല്ലറുകൾ കുടുക്കിയോ ആണ് അവയെ താഴെ വീഴ്ത്തുന്നത്. അതുകൊണ്ടാണ് ഇവയെ പൊതുവിൽ 'ആകാശ വേട്ടക്കാരൻ' എന്ന് വിളിക്കുന്നത്. ഇതിൽ അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും കമ്പ്യൂട്ടർ വിഷനും ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഓൺ-ബോർഡ് കമ്പ്യൂട്ടർ വിഷനും എഡ്ജ് എഐയും (Edge AI) ഉപയോഗിച്ച് റേഡിയോ സിഗ്നലുകൾ തടസപ്പെടുന്ന സാഹചര്യങ്ങളിൽ പോലും (Electronic Jamming), ഒരു മനുഷ്യന്റെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ കണ്ടെത്താനും തനിയെ തീരുമാനങ്ങൾ എടുക്കാനും മെറോപ്‌സിന് സാധിക്കും. 'ആകാശത്തെ മോപ്പഡുകൾ' എന്ന് വിളിക്കപ്പെടുന്ന വേഗത കുറഞ്ഞ ഷഹീദ് ഡ്രോണുകളെക്കാൾ ഉയർന്ന വേഗതയും ചടുലതയും മെറോപ്‌സിനുണ്ട്. പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച്, കുറഞ്ഞ നിർമ്മാണച്ചെലവും വീണ്ടും ഉപയോഗിക്കാനുള്ള കഴിവും (Reusability) ആണ് മെറോപ്‌സ് ഡ്രോണുകളെ കൂടുതൽ ലാഭകരമാക്കുന്നത്. 30,000 ഡോളറിൽ താഴെ മാത്രം വിലയുള്ള ഒരു ഷാഹേദ് ഡ്രോൺ തകർക്കാൻ 20 ലക്ഷം ഡോളറിലധികം വിലയുള്ള മിസൈലുകളാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഒരു മെറോപ്‌സ് ഡ്രോണിന്റെ വില വെറും 4,000 ഡോളർ മാത്രമാണ്. ലക്ഷക്കണക്കിന് ഡോളർ വിലയുള്ള മിസൈലുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ശത്രുക്കളെ നേരിടാൻ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, ഇതിലെ അത്യാധുനിക എഐ സാങ്കേതികവിദ്യ കാരണം, ഒരൊറ്റ സാങ്കേതിക വിദഗ്ധന് തന്നെ ഒരേസമയം നൂറുകണക്കിന് മെറോപ്‌സ് യൂണിറ്റുകളെ നിയന്ത്രിക്കാൻ സാധിക്കും. ടാസ്‌ക് ഫോഴ്‌സ് സ്‌കോർപിയോൺ എന്ന പ്രത്യേക വിഭാഗമാണ് മെറോപ്‌സ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ഇതും പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. സാധാരണ, മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കുമ്പോൾ സ്‌ഫോടനത്തോടെ നശിച്ചുപോകുന്നു. എന്നാൽ മെറോപ്‌സ് ഡ്രോണുകൾ പലപ്പോഴും ശത്രു ഡ്രോണുകളെ വീഴ്ത്തിയ ശേഷം കേടുപാടുകൾ കൂടാതെ വീണ്ടെടുക്കാനും വീണ്ടും ഉപയോഗിക്കാനും സാധിക്കുന്നവയാണ്. ഷഹീദ് ഡ്രോണുകളെ അപേക്ഷിച്ച് ഉയർന്ന വേഗത, പുനഃരുപയോഗ സാധ്യത, കുറഞ്ഞ ചെലവ്, സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മെറോപ്‌സിനെ മികച്ചതാക്കുന്നു. യുക്രൈന്റെ യുദ്ധമുഖത്ത് റഷ്യൻ ഡ്രോണുകളെ നേരിട്ട് വലിയ വിജയം നേടിയ മെറോപ്‌സ് പശ്ചിമേഷ്യയിലും സജീവമായേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയും സഖ്യകക്ഷികളും യുദ്ധമുഖത്ത് ഏകദേശം 10,000 യൂണിറ്റുകൾ വിന്യസിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Content Highlights: Merops is an autonomous AI-powered interceptor drone designed to counter suicide drones like the Shahed. It uses physical interception (ramming or nets) instead of expensive missiles, significantly reducing costs. Features advanced Edge AI and computer vision, allowing it to function despite electronic jamming. Highly cost-effective at $4,000 per unit compared to million-dollar missiles. Designed for reusability and mass deployment, with one operator capable of managing hundreds of units. Published: 14 Mar 2026, 10:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആകാശത്തെ വേട്ടക്കാരൻ, 'മെറോപ്‌സ്'; ഇറാന്റെ ഷഹീദ് ഡ്രോണുകളെ തുരത്താൻ രംഗത്തേക്ക്
M
MathrubhumiSource Link
about 2 months ago