ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ.ക്ക് പൂർണ അവകാശമുണ്ട്- ഡോ.അൻവർ ഗർഗാഷ്

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ.ക്ക് പൂർണ അവകാശമുണ്ട്- ഡോ.അൻവർ ഗർഗാഷ്

M
MathrubhumiSource Link
അബുദാബി : രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ. ക്ക് പൂർണ അവകാശമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് പറഞ്ഞു. എന്നാൽ സംയമനം പാലിച്ച് നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുന:സ്ഥാപിക്കാനാണ് രാജ്യം മുൻഗണന നൽകുന്നത്. To advertise here, ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾ യു.എ.ഇ. യുടെ തെറ്റായ നിലപാടാണെന്ന രീതിയിലുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ. ക്കെതിരെ 1909 തവണ ഇറാൻ ആക്രമണം നടത്തി. ഇറാന്റെ നിലപാടുകൾ അവരുടെതന്നെ വിദേശനയത്തിലെ ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്. വൈറ്റ് ഹൗസും ടെഹ്‌റാനും തമ്മിലെ സംഘർഷം ഒഴിവാക്കാൻ അവസാനനിമിഷം വരെ യു.എ.ഇ. ആത്മാർഥമായി മധ്യസ്ഥതക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇറാന്റെ നിലവിലെ നടപടികൾ അവരെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. നയതന്ത്രതലത്തിലെ പ്രശ്‌നപരിഹാരങ്ങൾക്കും മേഖലയിലെ സംഘർഷങ്ങൾ കുറക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. എന്നാൽ രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സുരക്ഷാ മുൻകരുതലുകളിൽ എല്ലാവരും ജാഗ്രത പാലിക്കണം. അമേരിക്കയെയും ഇസ്രയേലിനെയും നേരിടാനുള്ള ശക്തി ഇറാനില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രത്യാക്രമണ തന്ത്രങ്ങൾ. അവരുടെ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകിയാൽ യാഥാർഥ്യം മൂടിവെക്കാനാവില്ല. ഇറാൻ സൈന്യം ധാർമികത നഷ്ടപ്പെട്ടവരാണെന്നാണ് തെളിയിക്കുന്നത്. ഇറാൻ രാഷ്ട്രീയമായി ഒറ്റപ്പെട്ടു. ഇറാൻ പുറപ്പെടുവിക്കുന്ന വെറുപ്പിനേക്കാൾ ശക്തം യു.എ.ഇ. യുടെ തിരിച്ചടികളാണെന്ന് തെളിയിക്കാൻ ഇപ്പോഴത്തെ സാഹചര്യം സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിനെയും ഇസ്രയേലിനെയും ആക്രമിക്കാതെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഇറാന്റെ കഴിവുകേടാണെന്നും ഡോ.അൻവർ ഗർഗാഷ് പറഞ്ഞു. ഇറാന്റെ ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി ഗൾഫ് നാടുകൾ അബുദാബി : യു.എ.ഇ., കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയിടങ്ങളിൽ ഇറാന്റെ ആക്രമണശ്രമങ്ങൾ തുടരുന്നു. എല്ലാം ഗൾഫ് രാജ്യങ്ങൾ പരാജയപ്പെടുത്തി. എവിടെയും പുതുതായി ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായിൽ മറീന, അൽ സുഫൂഹ് മേഖലകളിൽ ഞായറാഴ്ച ഉഗ്രസ്ഫോടനം കേട്ടതായി ദുബായ് മീഡിയാ ഓഫീസ് എക്സിലൂടെ അറിയിച്ചു. നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളുമാണ് ഞായറാഴ്ച യു.എ.ഇ. പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചത്. കുവൈത്ത് വിമാനത്താവളത്തിനുനേരേയും ഡ്രോൺ ആക്രമണശ്രമമുണ്ടായി. ആറ് മിസൈലുകളും ഒൻപത് ഡ്രോണുകളും സൗദി അറേബ്യ ഞായറാഴ്ച തകർത്തു. അൽ-ഖർജ് വ്യോമതാവളം ലക്ഷ്യമിട്ടും മിസൈൽ ആക്രമണശ്രമമുണ്ടായി. എണ്ണ ശുദ്ധീകരണശാലകളുള്ള കിഴക്കൻ പ്രവിശ്യയിലെ ഡ്രോൺ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തി. റിയാദിനെ ലക്ഷ്യമിട്ടും മിസൈൽ ആക്രമണ ശ്രമമുണ്ടായെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ.ക്ക് പൂർണ അവകാശമുണ്ട്- ഡോ… | Boolokam