ആക്രമണങ്ങൾ ഉടനടി നിർത്തുക, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം; സമാധാനചർച്ചയ്ക്ക് വ്യവസ്ഥകളുമായി ഇറാൻ

ആക്രമണങ്ങൾ ഉടനടി നിർത്തുക, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം; സമാധാനചർച്ചയ്ക്ക് വ്യവസ്ഥകളുമായി ഇറാൻ

M
MathrubhumiSource Link
ടെഹ്റാൻ: യുഎസുമായുള്ള സമാധാനചർച്ചകൾക്ക് മുൻ‌വ്യവസ്ഥകൾ മുന്നോട്ടുവെച്ച് ഇറാൻ.  ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കുക, ഭാവിയിൽ ആക്രമണങ്ങളുണ്ടാകില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് തീരുവ ഈടാക്കാനുള്ള അവകാശം ഇവയാണ് ഇറാൻ പ്രധാനമായും ആവശ്യപ്പെടുന്ന കാര്യങ്ങൾ. ഹോർമുസിൽ ഏർപ്പെടുത്തുന്ന തീരുവ കപ്പലിൻ്റെ തരത്തിനും ചരക്കിനും അനുസരിച്ച് വ്യത്യാസപ്പെടും. To advertise here, താത്ക്കാലിക വെടിനിർത്തൽ ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28 മുതൽ, ഇറാന്റെ ഉന്നതനേതൃത്വത്തെ ലക്ഷ്യമിട്ട യുഎസ്- ഇസ്രയേൽ സംയുക്താക്രമണങ്ങൾ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ടെഹ്റാനിൽ പാസ്റ്റർ ജില്ലയും സാദബാദ് കോംപ്ലക്സും ആദ്യ ദിവസം ആക്രമിക്കപ്പെട്ടു. മാർച്ച് 1 ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബിയുടെ ആസ്ഥാനത്തും ഥാർ-അല്ലാ സൈനിക കമാൻഡിലും ആക്രമണങ്ങളുണ്ടായി. ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടു. മാർച്ച് 7, 8 തീയതികളിൽ ഷഹ്രാൻ, അഖ്ദാസിയ, ഷഹീദ് ദൊലാതി എന്നിവിടങ്ങളിലെ ഓയിൽ ഡിപ്പോകളും ടെഹ്‌റാൻ റിഫൈനറിയും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇത് അഗ്നിബാധകൾക്കും വിഷലിപ്തമായ മലിനീകരണങ്ങൾ മൂലമുള്ള കറുത്ത മഴയ്ക്കും കാരണമായി. സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. മിനാബിലെ ഷജാരെ തയേബെ സ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ 175 ലധികം പേർ കൊല്ലപ്പെട്ടു, ഇതിൽ 100 ലധികം പേർ വിദ്യാർഥിനികളായിരുന്നു. ഏപ്രിൽ 2 ന്, ടെഹ്റാനെ അൽബോർസുമായി ബന്ധിപ്പിക്കുന്ന കരാജ് B1 പാലം യുഎസ് തകർത്തു. ഇത് ഒരു പ്രധാന ഗതാഗത മാർഗ്ഗത്തെ തടസ്സപ്പെടുത്തി. ബന്ദർ അബ്ബാസ് പോലുള്ള തുറമുഖങ്ങളും ആക്രമിക്കപ്പെട്ടു. അവിടങ്ങളിലും വൻതീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. Content Highlights: Iran demands permanent ceasefire and security guarantees for peace talks., Iran asserts the right to impose transit fees in the Strait of Hormuz., Significant damage reported to Iranian energy infrastructure and civilian facilities in 2026., Iran seeks formal reparations for damages sustained during the ongoing conflict. Published: 07 Apr 2026, 05:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്രമണങ്ങൾ ഉടനടി നിർത്തുക, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം; സമാ… | Boolokam