ആക്രമണങ്ങൾ 95 ശതമാനവും പ്രതിരോധിച്ചു- ശൈഖ ലത്തീഫ

ആക്രമണങ്ങൾ 95 ശതമാനവും പ്രതിരോധിച്ചു- ശൈഖ ലത്തീഫ

M
MathrubhumiSource Link
യുദ്ധമുഖത്തും പതറാത്ത യു.എ.ഇ. To advertise here, ദുബായ് : കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിലുണ്ടായ മിസൈൽ, േഡ്രാൺ ആക്രമണങ്ങളെ 95 ശതമാനവും കൃത്യതയോടെ പ്രതിരോധിക്കാൻ യു.എ.ഇ. യുടെ അത്യാധുനിക സംവിധാനങ്ങൾക്ക് സാധിച്ചതായി ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ഇത് വെറുമൊരു സാങ്കേതിക നേട്ടമല്ല, മറിച്ച് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യമാണ്. പ്രതിസന്ധികൾ നമ്മെ തളർത്തുകയല്ല, മറിച്ച് കുടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുമെന്ന പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വാക്കുകൾ ജനങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് അദ്ദേഹം നൽകിയ ആശ്വാസം നേതൃത്വവും ജനങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ തെളിവാണ്. ഈ പുണ്യദിനങ്ങളിൽ ഐക്യത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്. വിയോജിപ്പുകളെക്കാൾ സംവാദങ്ങൾക്കും സമാധാനത്തിനുമാണ് യു.എ.ഇ. എന്നും മുൻഗണന നൽകുന്നതെന്നും ശൈഖ ലത്തീഫ വ്യക്തമാക്കി. ‘‘യുദ്ധമുഖത്തും യു.എ.ഇ. പതറാതെ നിൽക്കുന്നു’’ എന്ന പ്രമേയത്തിൽ എഴുതിയ ലേഖനത്തിലാണ് രാജ്യത്തിന്റെ നിലപാടുകളും അതിജീവനത്തിന്റെ കരുത്തും അവർ വ്യക്തമാക്കിയത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ജീവിതനിലവാരത്തിനും പ്രഥമ പരിഗണന നൽകുന്നു. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർ ഒരേ ക്ലാസ് മുറികളിലിരുന്ന് പഠിച്ചു വളർന്ന ദുബായിലെ കുട്ടിക്കാലം ശൈഖ ലത്തീഫ അനുസ്മരിച്ചു. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് സമൂഹത്തിന്റെ അടിത്തറ. മുൻതലമുറയിലുള്ളവർ ഉർദുവും ഹിന്ദിയും പേർഷ്യൻ ഭാഷയും അനായാസം സംസാരിച്ചിരുന്നത് മറ്റുള്ളവരോടുള്ള ആദരവിന്റെയും സ്വീകാര്യതയുടെയും അടയാളമായിരുന്നു. നിലവിലെ ആക്രമണങ്ങൾ ഈ സഹിഷ്ണുതാ മാതൃകയ്ക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. Published: 18 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്രമണങ്ങൾ 95 ശതമാനവും പ്രതിരോധിച്ചു- ശൈഖ ലത്തീഫ — Mathrubh… | Boolokam