ആക്ഷൻ സീനിനിടെ അപകടം; രാംചരണിന്റെ കണ്ണിന് മുകളിലായി നാല് തുന്നൽ, പരിക്ക് ഗുരുതരമല്ലെന്ന് നടന്റെ ടീം

ആക്ഷൻ സീനിനിടെ അപകടം; രാംചരണിന്റെ കണ്ണിന് മുകളിലായി നാല് തുന്നൽ, പരിക്ക് ഗുരുതരമല്ലെന്ന് നടന്റെ ടീം

M
MathrubhumiSource Link
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം 'പെഡ്ഡി' ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലായേറ്റ പരിക്കിനെടുത്തുടർന്ന് തുന്നലുകളിട്ടിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. To advertise here, ചൊവ്വാഴ്ചയാണ് സംഭവം. ആക്ഷൻ സീനിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. നാലുതുന്നലുകളുണ്ട്. കണ്ണിന് പരിക്കേറ്റുവെന്നാണ് പ്രചാരണം.അത് വാസ്തവമല്ല. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. കണ്ണിന് കുഴപ്പമൊന്നുമില്ല. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടർന്ന് അദ്ദേഹം സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ഇഷാൻ സക്‌സേന സഹനിർമാതാവാണ്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 2024 നവംബറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പുറത്തുവിട്ടത്. എ.ആർ. റഹ്‌മാനാണ് സംഗീതം. ചിത്രത്തിലെ പുറത്തുവന്ന പാട്ട് വൻഹിറ്റായി മാറി. Content Highlights: Ram Charan suffered a minor injury above his eye during an action sequence for the film Peddi. The actor received four stitches but is not seriously injured. He has already returned to the film set to resume shooting. Peddi is a sports-drama directed by Buchi Babu Sana featuring Janhvi Kapoor Published: 25 Mar 2026, 12:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്ഷൻ സീനിനിടെ അപകടം; രാംചരണിന്റെ കണ്ണിന് മുകളിലായി നാല് തു… | Boolokam