ആക്‌ഷൻ കൗൺസിൽ വീണ്ടും നിയമപോരാട്ടത്തിന്

ആക്‌ഷൻ കൗൺസിൽ വീണ്ടും നിയമപോരാട്ടത്തിന്

M
MathrubhumiSource Link
കാലടി-മലയാറ്റൂർ റോഡ് വികസനം To advertise here, കാലടി : കാലടി-മലയാറ്റൂർ റോഡ് വികസനം നടപ്പാക്കാനുള്ള കോടതി ഉത്തരവ് ഉദ്യോഗസ്ഥർ പാലിക്കാത്തതിനെതിരേ ആക്‌ഷൻ കൗൺസിൽ വീണ്ടും നിയമപോരാട്ടത്തിന്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ സ്‌പെഷ്യൽ പെറ്റീഷൻ നൽകുമെന്ന് ആക്‌ഷൻ കൗൺസിൽ കൺവീനർ ടി.ഡി. സ്റ്റീഫൻ അറിയിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഒന്നര പതിറ്റാണ്ടിലധികമായി സമര നിയമ പോരാട്ടങ്ങളിലാണ്. വികസനത്തിനായി റോഡ് പുറമ്പോക്ക് ഏറ്റെടുക്കുന്നില്ലെന്ന ആക്‌ഷൻ കൗൺസിലിന്റെ പരാതി അന്വേഷിക്കാൻ കോടതി ജില്ലാ ജഡ്ജിയെ ചുമതലപ്പെടുത്തുകയും അന്വേഷണത്തിൽ പരാതി വസ്തുതാപരമാണെന്നും റോഡിന് ഇരുവശവും ധാരാളം പുറമ്പോക്കുണ്ടെന്നും കണ്ടെത്തിയിരുന്നു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അനുവദിച്ച 22 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തി നടത്തുംമുൻപ് പുറമ്പോക്ക് പൂർണമായും ഏറ്റെടുത്ത് കാന നിർമാണവും റോഡ് പണിയും നടത്തണമെന്നും കോടതി ഉത്തരവായിരുന്നു. നിർമാണച്ചുമതലയുള്ള എൻ.എച്ച്. അധികൃതരെയും പി.ഡബ്ല്യു.ഡി. അധികൃതരെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ, പലയിടത്തും പുറമ്പോക്ക് ഒഴിവാക്കി കാന നിർമിച്ചു. ഇക്കാര്യം ആക്‌ഷൻ കൗൺസിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് നിർമിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ, പുറമ്പോക്ക് ഏറ്റെടുക്കൽ ഉണ്ടായില്ലെന്നാണ് ആക്‌ഷൻ കൗൺസിൽ ആരോപിക്കുന്നത്. പുറമ്പോക്ക് ഏറ്റെടുക്കാത്തത് ചോദ്യം ചെയ്തപ്പോൾ ഇവിടെ പിന്നീട് പൂന്തോട്ടമോ, റോഡ് സൗന്ദര്യവത്കരണമോ നടത്താമെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. കോടതി ഉത്തരവ് നടപ്പാക്കാത്ത എറണാകുളം ജില്ലാ കളക്ടർക്കെതിരേ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടറെയും, ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ച് റോഡ് പുറമ്പോക്ക് വ്യക്തികൾക്ക് നൽകാൻ കൂട്ടുനിൽക്കുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാ നടപടിയെടുക്കണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വിവരങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി, പൊതുമരാമത്ത് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചുവെന്ന് ഭാരവാഹികളായ ടി.ഡി. സ്റ്റീഫൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, പി.വി. അഗസ്റ്റിൻ, ടി.പി ജോയി, നെൽസൻ മാടമന എന്നിവർ അറിയിച്ചു. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് അപകടകരമായി നിൽക്കുന്ന കെ.എസ്.ഇ.ബി. യുടെ 55 വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും ഇതിനുള്ള ഫണ്ടിനായി കെ.എസ്.ഇ.ബി. എസ്റ്റിമേറ്റ് സഹിതം സർക്കാരിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നുമാണ് കളക്ടറേറ്റിൽ നിന്നും ഈ വിഷയത്തിൽ മറുപടി നൽകിയത്. തുക ലഭ്യമാകുന്ന മുറയ്ക്ക് കോടതി ഉത്തരവിനനുസൃതമായി നടപടികൾ കൈക്കൊള്ളും. സർവേ പൂർത്തിയാകും മുൻപേ റോഡിന്റെ വശങ്ങളിൽ കാന നിർമിക്കുന്നത് സംബന്ധിച്ച പരാതിയെക്കുറിച്ചോ കേസ് നടക്കുന്ന വിവരമോ അറിയില്ലായിരുന്നുവെന്നാണ് പി.ഡബ്ല്യു.ഡി. ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. Published: 18 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്‌ഷൻ കൗൺസിൽ വീണ്ടും നിയമപോരാട്ടത്തിന് — Mathrubhumi | Boo… | Boolokam