മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' ട്രെയ്ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോൾ അഞ്ചുമില്യൺ കാഴ്ചക്കാരെയാണ് ട്രെയ്ലർ നേടിയെടുത്തത്. യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡായ ട്രെയ്ലർ വലിയ പ്രേക്ഷക പ്രശംസയും പ്രതികരണവുമാണ് നേടിയെടുക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ രണ്ട് മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്ലർ ലോഞ്ച് നടത്തിയത്. തൃശ്ശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. മലയാളത്തിന്റെ മഹാനടന്മാർക്ക് ഗംഭീരസ്വീകരണം നൽകിയ പ്രേക്ഷകർ, ട്രെയ്ലർ ലോഞ്ച് ചടങ്ങിനെ മഹാവിജയമാക്കി മാറ്റി. ചിത്രം മേയ് ഒന്നിനാണ് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. To advertise here, പ്രഖ്യാപനസമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന 'പേട്രിയറ്റ്' 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്ന ചിത്രമാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും 'മദ്രാസ് കഫേ', 'പത്താൻ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം: മാനുഷ് നന്ദൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, മേക്കപ്പ്: രഞ്ജിത് അമ്പാടി, ഗാനരചന: അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്: നവീൻ മുരളി, വിഎഫ്എക്‌സ്: ഫയർ ഫ്‌ലൈ, എഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡി.ഐ. കളറിസ്റ്റ്: ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ആൻ മെഗാമീഡിയ പ്രദർശനത്തിനെത്തിക്കും.

ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെ
M
MathrubhumiSource Link
about 1 month ago