മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' ആഗോള ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്നു. ആദ്യവീക്കെൻഡുകൊണ്ട് തന്നെ ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇപ്പോഴിതാ ആദ്യവീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ഓരോ ദിനവും കേരളത്തിൽ കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അത്ഭുതകരമായ ജനപിന്തുണയാണ് ലഭിക്കുന്നത്. അതിനൊപ്പമാണ് ഇപ്പോൾ ഇന്ത്യക്ക് പുറത്തും ചിത്രം കൂടുതൽ സ്‌ക്രീനുകളിലേക്ക് എത്തുന്നത്. To advertise here, യുകെ 134, യുഎസ് 68, യുഎഇ 64, ഓസ്ട്രേലിയ 56, സൗദി അറേബ്യ 42, കാനഡ 30, ജർമനി 26, ഖത്തർ 16, ഒമാൻ 16, ബഹ്‌റൈൻ 12, നെതർലാൻഡ്‌സ് എട്ട്, ഫ്രാൻസ് നാല്, ഓസ്ട്രിയ നാല്, ചെക്ക് റിപ്പബ്ലിക് മൂന്ന്, കുവൈറ്റ് നാല് എന്നിങ്ങനെയാണ് ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തത്. ബെൽജിയത്തിലും ലിത്വാനിയയിലും സിങ്കപ്പൂരിലും ഉസ്ബെക്കിസ്ഥാനിലും രണ്ടുവീതവും, ലാത്വിയയിലും എസ്റ്റോണിയയിലും സ്വിറ്റ്‌സർലാൻഡിലും ലക്‌സംബർഗിലും സ്ലോവാക്യയിയിലും സ്ലോവേനിയയിലും മോൾഡോവയിലും കസാഖ്സ്ഥാനിലും അർമേനിയയിലും അസർബൈജാനിലും ഒന്നുവീതവും ഇറ്റലിയിൽ അഞ്ചും പുതിയ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമതെത്താൻ 'ആട് 3'-ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുമാത്രം ആദ്യവീക്കെൻഡ് പിന്നിടുമ്പോൾ 27 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫ് മാർക്കറ്റിൽ യുഎഇയിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ചിത്രം ഗംഭീരബോക്‌സ്ഓഫീസ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഉടൻതന്നെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമായി 'ആട് 3' മാറുമെന്നുറപ്പായിക്കഴിഞ്ഞു. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ 'ആട് 3' വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഗംഭീരതിയേറ്റർ അനുഭവമാക്കിമാറ്റുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, ഛായാഗ്രഹണം: അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം: ഷാൻ റഹ്‌മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം: ഡോൺ വിൻസെന്റ്, എഡിറ്റർ: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, മേക്കപ്പ്: റൊണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ: വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ: ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ് കളർ ഹബ്, കളറിസ്റ്റ്: ഷണ്മുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി: വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ആഗോളതലത്തിൽ തൂക്കിയടിച്ചു പാപ്പനും പിള്ളേരും; ഇന്ത്യയ്ക്ക് പുറത്തും കൂടുതൽ സ്ക്രീനുകളിലേക്ക് ‘ആട് 3’
M
MathrubhumiSource Link
about 2 months ago