ഒറ്റപ്പാലം : ആവേശംനിറഞ്ഞ മുദ്രാവാക്യം വിളികളോ പ്രവർത്തകരുടെ തിരക്കോ ആഘോഷങ്ങളോ ഇല്ലാതെ വോട്ടെണ്ണൽകേന്ദ്രം. നാലുമണ്ഡലങ്ങളുടെ വോട്ടെണ്ണൽകേന്ദ്രമായ പത്തിരിപ്പാല മൗണ്ട് സീന സ്കൂളിനുമുൻവശമാണ് മുന്നണി പ്രവർത്തകരുടെ അലതല്ലിയുള്ള ആവേശമൊന്നും കാണാതെ വോട്ടെണ്ണൽ പൂർത്തിയാക്കിയത്. To advertise here, അവിടവിടെയായി കുറച്ച് പ്രവർത്തകർ മാത്രമാണ് കേന്ദ്രത്തിനുമുൻപിൽ രാവിലെമുതൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം മണ്ഡലത്തിന്റെയും കോങ്ങാട് മണ്ഡലത്തിന്റെയും അതിർത്തിപ്രദേശമാണ് പത്തിരിപ്പാല. ഒറ്റപ്പാലംമണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിച്ചെങ്കിലും ഭരണം നഷ്ടപ്പെട്ടത് ആഘോഷം കുറച്ചു. കോങ്ങാട് മണ്ഡലം എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തതും ആഘോഷം കുറയുന്നതിനു കാരണമായി. തൃത്താലമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. ബൽറാം ലീഡ് ഉയർത്തിത്തുടങ്ങിയതോടെ കുറച്ചുകുറച്ചായി പ്രവർത്തകർ കേന്ദ്രത്തിനുമുന്നിലെത്തി. ‘തൃത്താലയ്ക്ക് ബെസ്റ്റായി ബൽറാം’ എന്നുള്ള പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രവർത്തകർ ജയിച്ചുവന്ന ബൽറാമിനെ സ്വീകരിച്ചത്. എന്നാൽ, മറ്റു മുന്നണിപ്രവർത്തകരുടെ സാന്നിധ്യം കാര്യമായി ഉണ്ടായില്ല. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളുടെ സ്ഥാനാർഥികൾ ജയിച്ചതിനുപിന്നാലെ അവരവരുടെ മണ്ഡലത്തിലേക്കുപോയതും ആഘോഷങ്ങൾ ഇല്ലാതാക്കി. ആകെ ബൂത്ത് ഏജന്റുമാർ മാത്രമാണ് സ്ഥാനാർഥികൾക്കൊപ്പം ഉണ്ടായിരുന്നത്. Published: 05 May 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആഘോഷങ്ങളില്ലാതെ പത്തിരിപ്പാലയിലെ വോട്ടെണ്ണൽകേന്ദ്രം
M
MathrubhumiSource Link
about 3 hours ago