ആഘോഷനിറവിൽ വടക്കഞ്ചേരി കൊടിക്കാട്ടുകാവ് വേല

ആഘോഷനിറവിൽ വടക്കഞ്ചേരി കൊടിക്കാട്ടുകാവ് വേല

M
MathrubhumiSource Link
വടക്കഞ്ചേരി : ആവേശം വാനോളമുയർത്തി വടക്കഞ്ചേരി കൊടിക്കാട്ടുഭഗവതി ക്ഷേത്രം വേല ആഘോഷിച്ചു. തിങ്കളാഴ്ച പുലർച്ചെ ചടങ്ങുകൾ ആരംഭിച്ചു. To advertise here, ഉച്ചയ്ക്ക് ഈടുവെടിക്കു ശേഷം കാരയങ്കാട് ദേശത്തിന്റെ കുതിരവരവ്, പ്രസാദ ഊട്ട് എന്നിവയുണ്ടായി. നാലിന് അഞ്ചാനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളത്ത് ആരംഭിച്ചു. പഞ്ചവാദ്യത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വംനൽകി. എഴുന്നള്ളത്ത് ടൗൺമന്ദത്തെത്തി ആനകൾ പന്തലിൽ അണിനിരന്നതോടെ മേളം തുടങ്ങി. തുടർന്ന്, മേളത്തിന്റെ അകമ്പടിയോടെ ഭഗവതിയാലിലേക്ക് എഴുന്നള്ളത്തുണ്ടായി. മന്ദത്ത് ഇറക്കിപൂജ, വെടിക്കെട്ട് എന്നിവയ്ക്കുശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടന്നു. ചൊവ്വാഴ്ച പുലർച്ചെ പൊട്ടിവേല സമാപനത്തിനുശേഷം രാജസ്വരൂപത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. ചമയങ്ങളഴിച്ച് ഏഴിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്, ചെറിയ ആറാട്ട് എന്നിവയുണ്ടാകും. തുടർന്ന് തിരുതാലി, തിരുവാഭരണം തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും. Published: 24 Mar 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഘോഷനിറവിൽ വടക്കഞ്ചേരി കൊടിക്കാട്ടുകാവ് വേല — Mathrubhumi |… | Boolokam