ആഘോഷമായി ഇലവുംതിട്ട മലനട കെട്ടുകാഴ്ച

ആഘോഷമായി ഇലവുംതിട്ട മലനട കെട്ടുകാഴ്ച

M
MathrubhumiSource Link
ഇലവുംതിട്ട : കണ്ണിനും കാതിനും ഇമ്പമേകി ഇലവുംതിട്ടയിൽ കെട്ടുകാഴ്ച. മലനട അശ്വതി ഉത്സവത്തോടനുബന്ധിച്ചാണ് കെട്ടുകാഴ്ച അരങ്ങേറിയത്. ഇലവുംതിട്ട കവല മൈതാനത്തേക്ക് വിസ്മയക്കാഴ്ചയൊരുക്കി കെട്ടുരുപ്പടികളെത്തി. കെട്ടുകാളയും കുതിരയും തേരുമെല്ലാം കരകളിൽനിന്ന് ഘോഷയാത്രയായിട്ടാണ് എത്തിയത്. To advertise here, മെഴുവേലി, ചെന്നീർക്കര, കുളനട എന്നീ പഞ്ചായത്തുകളിൽനിന്നെത്തിയ ചെറുതും വലുതുമായ കുതിരകളും തേരുകളുമടങ്ങിയ 23 കെട്ടുരുപ്പടികൾ ഇലവുംതിട്ട കവലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിനുസമീപം നിരന്നുനിന്നു. ഒപ്പം ദൃശ്യ വിസ്മയമൊരുക്കി ഫ്ലോട്ടുകളും. ഉത്സവത്തിന്റെ ഭാഗമായി ഇലവുംതിട്ട ക്ഷേത്രത്തിൽനിന്ന് ജീവതയിൽ എഴുന്നള്ളിയ ദേവിയുടെ ദർശനത്തിനായി ഭക്തർ കാത്തുനിന്നു. കെട്ടുരുപ്പടികളെ അനുഗ്രഹിക്കാനായി ഇലവുംതിട്ട ക്ഷേത്രത്തിൽനിന്നുള്ള ജീവത എഴുന്നള്ളത്ത് ഭക്തിയുടെ കാഴ്ചയായി. ചെണ്ടമേളം, നാഗസ്വരം, താലപ്പൊലി എന്നിവയെല്ലാം ജീവത എഴുന്നള്ളത്തിന് ദൃശ്യഭംഗിയേകി. മലനടയിലെത്തിയ ഭഗവതിക്ക്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സ്വീകരണം. തുടർന്ന് ഭക്തർക്ക് പായസസദ്യ വിതരണം ചെയ്തു. ദൃശ്യഭംഗിയേകി സന്ധ്യക്ക്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുരുപ്പടികളും ഫ്ലോട്ടുകളും മൈതാനത്ത് ഒന്നൊന്നായി നിരന്നു. കെട്ടുരുപ്പടികൾക്കെല്ലാം അനുഗ്രഹം ചൊരിഞ്ഞ് ഇലവുംതിട്ട ഭഗവതി തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയശേഷം ആകാശദീപക്കാഴ്ചയുണ്ടായിരുന്നു. തുടർന്ന് കെട്ടുകാഴ്ചയിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണം. ഇക്കുറി രണ്ട് ലക്ഷം രൂപയുടെ കാഷ് പ്രൈസാണ് നൽകിയത്. പിന്നീട് നടന്ന ഗാനമേളയോടെ ഉത്സവം സമാപിച്ചു. Published: 22 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഘോഷമായി ഇലവുംതിട്ട മലനട കെട്ടുകാഴ്ച — Mathrubhumi | Boolok… | Boolokam