മേലാർകോട് : വടക്കേത്തറ-തെക്കേത്തറ ദേശങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മേലാർകോട് താഴക്കോട്ടുകാവ് ഭഗവതിക്ഷേത്രം വേല ആഘോഷിച്ചു. വടക്കേത്തറ ചെറുകാവിൽ വിശേഷാൽപൂജകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, ആൽത്തറമേളവും നടന്നു. To advertise here, ഉച്ചയ്ക്ക് ഈടുവെടിയെത്തുടർന്ന് തിടമ്പുപൂജയും വാളും ചിലമ്പും എഴുന്നള്ളത്തിനുംശേഷം കോലം കയറ്റി, ചോറ്റാനിക്കര നന്ദപ്പൻമാരാർ, കലാമണ്ഡലം ശശി, വരവൂർ മണികണ്ഠൻ, കാട്ടുകുളം ബാലകൃഷ്ണൻ, തുറവൂർ വിനീഷ് കമ്മത്ത് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം തുടങ്ങിയതോടെ എഴുന്നള്ളത്ത് ആരംഭിച്ചു. അഞ്ചാനകൾ അണിനിരന്ന എഴുന്നള്ളത്തിൽ പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റി. എഴുന്നള്ളത്ത് തെക്കേത്തറ മന്ദിലേക്കെത്തി. തെക്കേത്തറ നായർവീട് താഴക്കോട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ വിശേഷാൽപൂജകളോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന്, പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും ഉച്ചയ്ക്ക് ഈടുവെടിയും കേളിപറ്റും നടന്നു. വൈക്കം ചന്ദ്രൻമാരാർ, കലാമണ്ഡലം കുട്ടിനാരായണൻ, തൃപ്പാളൂർ ശിവൻ, കാരേക്കാട്ടുപറമ്പ് ശിവശങ്കരൻ, പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം തുടങ്ങിയതോടെ പാടൂർ മന്ദിൽനിന്ന് പകൽവേല എഴുന്നള്ളത്ത് ആരംഭിച്ചു. അഞ്ചാനകൾ അണിനിരന്ന എഴുന്നള്ളത്തിൽ നന്തിലത്ത് ഗോപാലകൃഷ്ണൻ ഭഗവതിയുടെ തിടമ്പേറ്റി. എഴുന്നള്ളത്ത് തെക്കേത്തറ മന്ദിലെത്തിയതോടെ വടക്കേത്തറയുമായി കൂട്ടിയെഴുന്നള്ളത്ത് നടന്നു. തുടർന്ന്, പാണ്ടിമേളത്തോടെ കാവുകയറി. കാവിറങ്ങിയതോടെ ഇരുദേശത്തും വെടിക്കെട്ട് നടന്നു. രാത്രി ഇരുദേശത്തും തായമ്പകയുണ്ടായി. Published: 29 Mar 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
