ആഘോഷമായി സിദ്ധാപുതൂർ ആറാട്ടുത്സവം

ആഘോഷമായി സിദ്ധാപുതൂർ ആറാട്ടുത്സവം

M
MathrubhumiSource Link
കോയമ്പത്തൂർ : സിദ്ധാപുതൂർ അയ്യപ്പസ്വാമി സുവർണക്ഷേത്രത്തിലെ വാർഷികോത്സവത്തിന് സമാപനംകുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര വർണാഭമായി. നെറ്റിപ്പട്ടംകെട്ടി അലങ്കരിച്ച മൂന്നാനകളുടെ അകമ്പടിയിൽ താളമേളങ്ങളോടെ അലങ്കരിച്ച രഥവുമായുള്ള നഗരപ്രദക്ഷിണം നടന്നു. റോഡിനിരുവശവും നഗരവാസികളുടെ തിരക്കുണ്ടായി. To advertise here, പഞ്ചവാദ്യം, കാവടി, തെയ്യം, പൂതൻ, തിറ, ശിങ്കാരിമേളം, വിവിധ കലാരൂപങ്ങൾ തുടങ്ങിയവയുടെ അകമ്പടിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങിയത്. ചിന്നസ്വാമിനായിഡു റോഡ്, ക്രോസ് കട്ട് റോഡ്, നൂറടിറോഡ്, നാരായണസ്വാമി റോഡ് വഴി ഘോഷയാത്ര രാത്രി പത്തിന് ആറാട്ടുകുളത്തിലെത്തി. പിന്നീട് ആറാട്ട് കഴിഞ്ഞ്‌ താലപ്പൊലിയുടെ അകമ്പടിയിൽ തിരിച്ച് ക്ഷേത്രത്തിൽ എത്തിയതോടെ ആറാട്ട് ജ്യോതിദർശനം നടന്നു. തുടർന്ന്, ഉത്സവത്തിന് കൊടിയിറക്കി. ബുധനാഴ്ച രാത്രി എട്ടിന് അത്താഴപൂജയ്ക്കുശേഷം ഗുരുതിപൂജ നടക്കുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. Published: 25 Mar 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഘോഷമായി സിദ്ധാപുതൂർ ആറാട്ടുത്സവം — Mathrubhumi | Boolokam | Boolokam