ചെങ്ങന്നൂർ : പാരമ്പര്യത്തനിമയിൽ പഴയ സുറിയാനി പള്ളിയിൽ പെസഹദിനത്തിൽ അവൽനേർച്ച നടന്നു. മുക്കത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിശ്വാസികൾ പ്രത്യേകം കരുതിയ മേൽമുണ്ടിൽ അവൽ സ്വീകരിച്ചു. മുക്കത്ത് കുടുംബയോഗം രക്ഷാധികാരികളായ ഫാ. എബ്രഹാം ഇഞ്ചക്കലോടിൽ കോർ എപ്പിസ്‌കോപ്പ, കെ.ജെ. ജോർജ്, പ്രസിഡന്റ് പുന്നൂസ് ജോർജ്, സെക്രട്ടറി ജോർജ് ജോസ്, ട്രഷറർ ഈപ്പൻ കെ. ഫിലിപ്പ്, കൺവീനർ സണ്ണി ജോസഫ്, ജോയിന്റ് കൺവീനർമാരായ മാമൻ ജോൺസൺ, ജോൺ ജോൺ, അജി ഈപ്പൻ എന്നിവർ നേതൃത്വം നൽകി. To advertise here, 320 കിലോ അവൽ 1500 നാളികേരം 14 പാട്ട ശർക്കര, മറ്റ് അനുബന്ധ സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് നേർച്ചയ്ക്കുള്ള അവൽ ഒരുക്കുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥി സജി ചെറിയാൻ, യു.ഡി.എഫ്. സ്ഥാനാർഥി എബി കുര്യാക്കോസ്, എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. Published: 03 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആചാരത്തനിമയിൽ പഴയ സുറിയാനി പള്ളി അവൽനേർച്ച
M
MathrubhumiSource Link
about 1 month ago