നെയ്യാറ്റിൻകര : പുരാതനവും ചരിത്രപ്രസിദ്ധവുമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു. ആചാരപ്പെരുമയോടെ നെയ്യാറിലെ കൃഷ്ണപുരം കടവിൽ ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനെല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ആറാട്ട് നടന്നത്. To advertise here, ക്ഷേത്രത്തിൽനിന്നു ഗജവീരൻ തൃക്കടവൂർ ശിവരാജന്റെ പുറത്ത് ശ്രീകൃഷ്ണസ്വാമിയുടെ തിടമ്പ് എഴുന്നള്ളിച്ച് നെയ്യാറിലെ കൃഷ്ണപുരം കടവിലെത്തിച്ചു. തിടമ്പിന് അകമ്പടി സേവിച്ച് ആറ് ആനകൾകൂടിയുണ്ടായിരുന്നു. കടവിലെ പൂജകൾക്കുശേഷമാണ് ആറാട്ട് നടന്നത്. മേൽശാന്തി ശ്രീധരൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ആറാട്ടിനെത്തുടർന്ന് മേളപ്പെരുക്കത്തോടെ ഭക്തർ അണിനിരന്ന ഘോഷയാത്ര നടന്നു. ഗജവീരന്മാരുടെയും പ്ലോട്ടുകളുടെയും അകമ്പടിയുമുണ്ടായി. ഘോഷയാത്ര നഗരത്തിലൂടെ സഞ്ചരിച്ച് തിരികെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. ശ്രീകുമാരൻനായർ, സെക്രട്ടറി അഡ്വ. എസ്. പ്രമോദ്, വൈസ് പ്രസിഡന്റ് കെ. രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ജി. കിരൺകുമാർ, ജനറൽ കൺവീനർ നെയ്യാറ്റിൻകര ജയചന്ദ്രൻ, ദേവസ്വം അസി. കമ്മിഷണർ പി. അയ്യപ്പൻ, സബ്ഗ്രൂപ്പ് ഓഫീസർ കെ.പി. നാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. Published: 25 Mar 2026, 01:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആചാരപ്പെരുമയിൽ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന് ആറാട്ട്
M
MathrubhumiSource Link
about 2 months ago