നെയ്യശ്ശേരി-തോക്കുമ്പൻസാഡിൽ റോഡരികിൽ വെട്ടിയിട്ടിരിക്കുന്ന മരങ്ങൾ ചിതലുകയറി നശിക്കുന്നു To advertise here, കരിമണ്ണൂർ : നെയ്യശ്ശേരി-തോക്കുമ്പൻസാഡിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി വെട്ടിയ മരങ്ങൾ ഒരുവർഷമായി റോഡരികിൽത്തന്നെ കിടക്കുന്നു. പലതും ചിതലരിച്ച് ദ്രവിച്ച് തുടങ്ങി. നാരങ്ങാന ഭാഗത്ത് റോഡ് വീതികൂട്ടാനായി വെട്ടിയ മരങ്ങളാണ് ഇവിടെ കിടക്കുന്നത്. ഇതിൽ വനംവകുപ്പ് മുദ്രവെച്ചിരുന്നു. പിന്നെ ഈ തടികൾ മാറ്റാനോ ലേലം ചെയ്യാനോ നടപടിയുണ്ടായില്ല. പത്തിലധികം മരങ്ങളാണ് ഇങ്ങനെ റോഡരികിൽ കിടക്കുന്നത്. ഏറെയും പാഴ്ത്തടികളാണെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ, ആഞ്ഞിലിയും മരുതും ഇരുപൂളുമൊക്കെ ഇതിനൊപ്പമുണ്ട്. നല്ല ബലമുള്ള തടികളാണ്. പാഴ്മരങ്ങൾ ലേലം ചെയ്താലും വാങ്ങാനാളുണ്ട്. വിറകിനും മറ്റും ഉപയോഗിക്കാം. റോഡരികിൽ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. സൈഡ് കൊടുക്കാൻ കഴിയില്ല. അപകട ഭീഷണിയുമുണ്ട്. റോഡ് നന്നായതോെട നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി ദിവസവും പോകുന്നു. റോഡ് അത്ര പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനവും ഹൈറേഞ്ചിൽ നിന്നുള്ള വാഹനങ്ങളും റോഡിലൂടെ വരുന്നുണ്ട്. മരങ്ങൾ ഇങ്ങനെ കൂട്ടിയിട്ടിട്ടുണ്ടെന്ന് അവർക്ക് അറിയാൻ കഴിയില്ല. രാത്രിയിൽ അപകട സാധ്യത ഏറെയാണ്. എത്രയും പെട്ടെന്ന് മരങ്ങൾ റോഡരികിൽനിന്ന് മാറ്റണം. നശിക്കാൻ അനുവദിക്കരുത്-നാട്ടുകാർ പറഞ്ഞു. വനംവകുപ്പിന് പരിവേഷ് പോർട്ടൽ വഴി തുക അടച്ചിട്ടും റോഡ് വികസനത്തിനായി ഇവിടുത്തെ മരങ്ങൾ വെട്ടാൻ വൈകിയതും പിന്നീട് വെട്ടിയതും വിവാദ സംഭവമായിരുന്നു.

ആഞ്ഞിലിയും മരുതും ഇരുപൂളുമൊക്കെ റോഡരികിൽ കിടന്ന് ദ്രവിക്കുന്നു
M
MathrubhumiSource Link
about 1 month ago