ആടുവസന്ത രണ്ടാംഘട്ട നിർമാർജനയജ്ഞം തുടങ്ങി

ആടുവസന്ത രണ്ടാംഘട്ട നിർമാർജനയജ്ഞം തുടങ്ങി

M
MathrubhumiSource Link
കോഴിക്കോട് : മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആടുകളെ ബാധിക്കുന്ന ആടുവസന്ത (പെസ്‌റ്റെ ഡെസ്പെറ്റിറ്റ്‌സ് റൂമിനന്റ്‌സ്) വൈറസ് രോഗബാധയ്‌ക്കെതിരായുള്ള ദേശീയ ആടുവസന്ത നിർമാർജനപദ്ധതി തുടങ്ങി. To advertise here, ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. കൗൺസിലർ ജിഷാ ശബരീഷ് അധ്യക്ഷയായി. എ.ഡി.സി.പി. ജില്ലാ കോഡിനേറ്റർ ഡോ. സിബി കെ. ചാക്കോ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. രമാദേവി, ഡോ. സ്നേഹരാജ്, ഡോ. ശ്രീഗീത എസ്. നായർ എന്നിവർ സംസാരിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി.കെ. ഫസ്‌ലുറഹ്‌മാൻ വാക്സിനേറ്റർമാർക്കുള്ള പരിശീലനം നൽകി. നാലു താലൂക്കുകളിൽനിന്നുമായി 130 അംഗങ്ങൾ പരിശീലനം നേടി. 1995 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം രോഗംബാധിച്ച് ചത്തൊടുങ്ങുന്ന ആടുകളിൽ 36 ശതമാനവും ആടുവസന്തമൂലമാണ്. തുടർച്ചയായ നാലുവർഷത്തെ കുത്തിവെപ്പ് വഴി രാജ്യത്തുനിന്ന്‌ പൂർണമായ നിർമാർജനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. Published: 14 Mar 2026, 04:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആടുവസന്ത രണ്ടാംഘട്ട നിർമാർജനയജ്ഞം തുടങ്ങി — Mathrubhumi | B… | Boolokam