ആട് 3യിൽ ആ രംഗം ഉൾപ്പെടുത്താത്തതിൽ അക്ഷയ്‌ മാപ്പുതരണമെന്ന് മിഥുൻ, ഹൃദ്യമായ മറുപടിയുമായി താരം

ആട് 3യിൽ ആ രംഗം ഉൾപ്പെടുത്താത്തതിൽ അക്ഷയ്‌ മാപ്പുതരണമെന്ന് മിഥുൻ, ഹൃദ്യമായ മറുപടിയുമായി താരം

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 24 March 2026, 08:18 PM IST രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് അദ്ദേഹം സിനിമയിലെത്തിയത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ആട് 3 എന്ന ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, Instagram തി യേറ്ററുകളിൽ വിജയത്തിന്റെ പുതുചരിത്രം തീർത്ത് മുന്നേറുകയാണ് ജയസൂര്യ നായകനായ ആട് 3. ഇതിനിടെ ചിത്രത്തേക്കുറിച്ച് കൗതുകകരമായ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഒരു രംഗം ഏറെ സങ്കടത്തോടെ എഡിറ്റ് ചെയ്ത് മാറ്റേണ്ടിവന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ ആ സീനിൽ അഭിനയിച്ച യുവതാരം അക്ഷയ് രാധാകൃഷ്ണനോട് മാപ്പുചോദിക്കുന്നുവെന്നും മിഥുൻ പറഞ്ഞു. To advertise here, അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഗംഭീര പ്രകടനം ഉൾക്കൊള്ളുന്ന ഒരു രംഗം ഒഴിവാക്കേണ്ടി വന്നതിലാണ് മിഥുൻ മാനുവൽ തോമസ് ഖേദ പ്രകടനം നടത്തിയത്. "അക്ഷയ് രാധാകൃഷ്ണനുൾപ്പെടുന്ന ഒരു അടിപൊളി സീനുണ്ടായിരുന്നു. ഒരു വില്ലേജ് സീനായിരുന്നു. അതൊന്ന് സിനിമയിൽ ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നു. ആറേഴ് കുതിരകളൊക്കെയുള്ള മനോഹരമായ സീനുകളിലൊന്നായിരുന്നു. നല്ല ഹ്യൂമറുമുണ്ടായിരുന്നു. അത് പോയതിൽ നല്ല വിഷമമുണ്ട്. അക്ഷയ്‌യെ വിളിച്ച് ഒരു സോറി പറയണം.സിനിമയിൽ ഇല്ലെങ്കിലും നിങ്ങൾക്ക് ഇനി അത് യുട്യൂബിൽ കാണാൻ കഴിയും. ആ സീൻ പോയതിൽ ചെറുതല്ലാത്ത വിഷമമുണ്ട്." മിഥുന്റെ വാക്കുകൾ. എന്നാൽ, സംവിധായകന്റെ ഈ വാക്കുകൾക്ക് ഹൃദ്യമായ മറുപടിയുമായി അക്ഷയ് തന്നെ രംഗത്തെത്തി. "ഇതൊക്കെ ആ ഒരു പ്രക്രിയയുടെ ഭാഗമാണ്. ഈ യാത്രയിൽ എനിക്കും പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം." മിഥുന്റെ വാക്കുകൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അക്ഷയ് രാധാകൃഷ്ണൻ പ്രതികരിച്ചതിങ്ങനെ. താരത്തിന്റെ പ്രതികരണം സിനിമാ പ്രേമികളുടെ കയ്യടി നേടുകയാണ്. ആട് സിനിമാ സീരീസിൽ പുതുതായി വന്ന കഥാപാത്രമാണ് അക്ഷയ് രാധാകൃഷ്ണന്റേത്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന സാത്താൻ സേവ്യർ എന്ന കഥാപാത്രത്തിനൊപ്പമുള്ള രംഗങ്ങളിലും പഴയ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലുമാണ് അക്ഷയ്‌ ഉള്ളത്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് അദ്ദേഹം സിനിമയിലെത്തിയത്. Content Highlights: Director Midhun Manuel Thomas expressed regret and apologized to actor Akshay Radhakrishnan for removing a spectacular sequence involving horses and humor from Aadu 3 due to editing constraints. Published: 24 Mar 2026, 08:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആട് 3യിൽ ആ രംഗം ഉൾപ്പെടുത്താത്തതിൽ അക്ഷയ്‌ മാപ്പുതരണമെന്ന്… | Boolokam