പുത്തൂർ : വെണ്ടാർ വിദ്യാധിരാജാ സ്‌കൂളിലെ വി.എച്ച്.എസ്.ഇ. നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾക്ക് ജീവനോപാധിയായി ആട്ടിൻകുട്ടികൾ, കോഴികൾ എന്നിവയെ വിതരണംചെയ്തു. To advertise here, രണ്ട് ആടുകൾ, 40 കോഴികൾ, ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആപ്പിൾ, നെല്ലി, ഞാവൽ, പേരയ്ക്ക, സീതപ്പഴം, റമ്പുട്ടാൻ തുടങ്ങി 200-ലധികം ഫലവൃക്ഷത്തൈകൾ എന്നിവയും വിതരണംചെയ്തു. കുളക്കട വെറ്ററിനറി സർജൻ ഡോ. ദീപാ ഗോപിനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.ബി.റാണി കൃഷ്ണ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ എൽ.വിശ്വലേഖ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജെ.മഞ്ജു, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ പി.എ.സജിമോൻ, കൃഷ്ണകുമാർ, പ്രോഗ്രാം ഓഫീസർ എസ്.സന്തോഷ് കുമാർ, വിജയ് കുമാർ, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. Published: 26 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
