ആണവായുധമോ ഇസ്രയേലിന്റെ സമ്മർദമോ? US-നെ യുദ്ധത്തിലേക്ക് നയിച്ച കാര്യങ്ങൾ എണ്ണിപ്പറഞ്ഞ്‌ കെന്റ്

ആണവായുധമോ ഇസ്രയേലിന്റെ സമ്മർദമോ? US-നെ യുദ്ധത്തിലേക്ക് നയിച്ച കാര്യങ്ങൾ എണ്ണിപ്പറഞ്ഞ്‌ കെന്റ്

M
MathrubhumiSource Link
വാഷിങ്ടൺ: യുഎസിനെ യുദ്ധത്തിലേക്ക് നയിച്ച കാര്യങ്ങൾ വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ സഹായി. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന വാദം തെറ്റാണെന്നും ഈ സൈനിക നീക്കത്തിന് പിന്നിൽ ഇസ്രയേലിന്റെ സമ്മർദ്ദമാണെന്നും യുഎസിന്റെ ഭീകരവിരുദ്ധ സമിതി മുൻമേധാവി ജോ കെന്റ് ആരോപിച്ചു. To advertise here, ഇറാൻ ഭരണകൂടം ആണവായുധങ്ങൾ നിർമിക്കുന്നതിന് എതിരാണെന്നും ട്രംപ് ഭരണകൂടം നൽകുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കെന്റ് പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച വൈറ്റ് ഹൗസ്, ട്രംപ് അമേരിക്കയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയിച്ചു. കൗണ്ടർ ടെററിസം ചീഫ് സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം രാജിവെച്ച കെന്റ് ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും വെളിപ്പെടുത്തിയിരുന്നു. വലതുപക്ഷ പോഡ്കാസ്റ്റർ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലാണ് തന്റെ രാജിയെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ചും  കെന്റ് മനസുതുറന്നത്. യുഎസിനെ യുദ്ധത്തിലേക്ക് തള്ളിവിട്ടത് ഇസ്രയേലാണെന്ന് കെന്റ് കുറ്റപ്പെടുത്തി.  'ഇറാനെതിരായി നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് യുഎസിനെ നയിച്ചത് ഇസ്രയേലാണ്. ഇത് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുമെന്നും ഇറാൻ തിരിച്ചടിക്കുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.' കെന്റ് അഭിപ്രായപ്പെട്ടു.  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരാണ് യുദ്ധം തുടങ്ങാമെന്ന തീരുമാനം എടുത്തത്. യുഎസ് അവരുമായി ചേർന്നു പ്രവർത്തിക്കുമെന്ന്‌ അവർക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും കെന്റ് അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാനെ ആക്രമിക്കേണ്ടി വന്നത് ആ രാജ്യത്തിന്റെ ആണവ പദ്ധതി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതു കൊണ്ടാണ് എന്നാണ് ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും അവകാശപ്പെട്ടിരുന്നത്. ആണവായുധം നിർമ്മിക്കുന്നതിന് വെറും രണ്ടാഴ്ച മാത്രം അകലെയാണ് ഇറാൻ എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, അത് തെറ്റായ വിവരമാണെന്ന് കെന്റ് അവകാശപ്പെട്ടു. 'ഒരിക്കലുമല്ല. മൂന്നാഴ്ച മുമ്പ് ഈ യുദ്ധം ആരംഭിക്കുമ്പോൾ ഇറാൻ ആണവായുധം നിർമിക്കുന്നതിന്റെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ജൂണിലും അങ്ങനെ തന്നെയായിരുന്നു.' 2025 ജൂണിലെ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ബോംബാക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് കെന്റ് കൂട്ടിച്ചേർത്തു. 2004 മുതൽ ഇറാന്റെ ഇസ്ലാമിക ഭരണകൂടം ആണവായുധം നിർമ്മിക്കുന്നത് വിലക്കിക്കൊണ്ട് ഒരു ഫത്വ (fatwa) പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആ ഫത്വ ലംഘിക്കപ്പെട്ടതായി തങ്ങൾക്ക് ഒരു രഹസ്യാന്വേഷണ വിവരവും ലഭിച്ചിട്ടില്ലെന്നും ട്രംപിന്റെ മുൻ ഭീകരവിരുദ്ധ സെൽ മേധാവി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധം യുഎസിന് അനുകൂലമായി മാറിയില്ലെന്നും കെന്റ് അഭിപ്രായപ്പെട്ടു. ഇറാനിലെ സ്ഥിതി അസ്ഥിരമാക്കുന്നതിന് പകരം അദ്ദേഹത്തിന്റെ തീവ്രവാദികളായ അനുയായികളെ കൂടുതൽ കരുത്തരാക്കുകയാണ് ആ മരണം ചെയ്തത്. 'ഖമനേയി മരണത്തെ ഭയപ്പെട്ടിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. അത് അദ്ദേഹം ഒരു ഭ്രാന്തനായതുകൊണ്ടല്ല, മറിച്ച് താൻ കൊല്ലപ്പെട്ടാലും ഭരണകൂടം അതിജീവിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.' കെന്റ് പറഞ്ഞു. അതേസമയം, കെന്റിന്റെ രാജിയെത്തുടർന്ന് വിദേശ ശക്തികളുടെ സ്വാധീനത്തിലാണ് പ്രസിഡന്റ് ട്രംപ് പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ വപറഞ്ഞു. അദ്ദേഹം അമേരിക്കയുടെ താൽപര്യങ്ങൾക്കായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും മറ്റൊരു രാജ്യവും അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ലെന്നും ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. 'ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെയും സൈന്യത്തിന്റെയും നേതാവാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തുചെയ്യണമെന്ന് ആരും അദ്ദേഹത്തോട് പറയേണ്ടതില്ല. ഈ രാജ്യത്തിന്റെ താൽപ്പര്യത്തിന് ഏറ്റവും ഉചിതമായ തീരുമാനങ്ങളാണ് അദ്ദേഹം എടുക്കുന്നത്.' കരോലിൻ പറഞ്ഞു. Content Highlights: Joe Kent resigned citing opposition to the US-Iran conflict. Claims that Israel influenced the US decision to initiate military action. Denial of claims that Iran was close to developing a nuclear weapon. Assertion that the assassination of the Ayatollah strengthened the Iranian regime. White House denies foreign influence on Trump's decision-making. Published: 19 Mar 2026, 10:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആണവായുധമോ ഇസ്രയേലിന്റെ സമ്മർദമോ? US-നെ യുദ്ധത്തിലേക്ക് നയിച… | Boolokam