ആത്മനിറവിൽ വളർന്ന സെയ്ന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയം

ആത്മനിറവിൽ വളർന്ന സെയ്ന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയം

M
MathrubhumiSource Link
ബെംഗളൂരു : വിരലിലെണ്ണാവുന്നത്ര ആളുകൾ ചേർന്ന് ആരംഭിച്ച കൂട്ടായ്മയുടെ വിജയഗാഥയാണ് മത്തിക്കരെ സെയ്ന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിന്റെ ചരിത്രം. ബെംഗളൂരുവിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന്റെ തുടക്കകാലം മുതൽ സിറോ മലബാർ വിശ്വാസികൾ തങ്ങളുടെ ആത്മീയ പാരമ്പര്യം നിലനിർത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ പിറവിയെടുത്തതും അങ്ങനെയാണ്. അസോസിയേഷന്റെ പ്രവർത്തനഫലമായി മലയാളത്തിൽ കുർബാന ആരംഭിക്കുകയും പിന്നീട് ദേവാലയമെന്ന സ്വപ്നം പൂവണിയുകയുമായിരുന്നു. വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുശേഷിപ്പുള്ള മണ്ഡ്യരൂപതയിലെ ഏക ദേവാലയമാണിത്. To advertise here, അസോസിയേഷന്റെ തുടക്കം 1930-കളിൽ യശ്വന്തപുര, മത്തിക്കരെ തുടങ്ങിയിടങ്ങളിൽ താമസിച്ചിരുന്ന സിറോ മലബാർ വിശ്വാസികൾക്ക് സ്വന്തം ഭാഷയിലും ആരാധനക്രമത്തിലും നടത്തുന്ന കുർബാനയിൽ പങ്കെടുക്കാനും മറ്റ് ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള അവസരങ്ങൾ വിരളമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏതാനും ചില വിശ്വാസികൾചേർന്ന് സെയ്ന്റ് സെബാസ്റ്റ്യൻസ് അസോസിയേഷൻ രൂപവത്കരിച്ചത്. 1955 ജനുവരിയിൽ മല്ലേശ്വരം ക്രിസ്തുരാജ ദേവാലയത്തിൽ സെബാസ്ത്യനോസിന്റെ തിരുനാൾ ആഘോഷിച്ചു. തുടർന്നുള്ള എല്ലാവർഷവും തിരുനാൾ ആഘോഷം നടത്തി. നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാനും പ്രത്യേകംശ്രദ്ധിച്ചു. 1975-ൽ മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ എന്ന പുനർനാമകരണം ചെയ്തു. പി.വി. റാഫേൽ ആദ്യ പ്രസിഡന്റായി ചുമതലയേറ്റു. കർണാടക സൊസൊറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. പിന്നീട് ബി.കെ. നഗറിൽ സ്ഥലംവാങ്ങി അസോസിയേഷന് വേണ്ടി കെട്ടിടം നിർമിച്ചു പ്രവർത്തനം വ്യാപിപ്പിച്ചു. അരനൂറ്റാണ്ട് മുൻപ് മലയാളത്തിൽ ആരാധന 1975-ൽ ദുഃഖവെള്ളിയാഴ്ച മല്ലേശ്വരത്തെ ക്രിസ്തുരാജ പള്ളിയിൽ മലയാളത്തിൽ ‘കുരിശിന്റെ വഴി’ നടത്തി. ഇതേ വർഷം നവംബറിൽ ലത്തീൻ ക്രമത്തിൽ മലയാള കുർബാന നടത്തി. തുടർന്ന് മാസത്തിൽ ഒരു ഞായറാഴ്ച മലയാളത്തിൽ കുർബാനയുണ്ടായിരുന്നു. 1981 ഉയിർപ്പു തിരുനാൾ മുതൽ എല്ലാ ഞായറാഴ്ചകളിലും സിറോ മലബാർ ക്രമത്തിൽ കുർബാന ആരംഭിച്ചു. ആത്മീയതയിലും സന്നദ്ധസേവനത്തിനും മുന്നിൽ നിലവിൽ 500-ഓളം കുടുംബങ്ങൾ അംഗങ്ങളായ ഇടവക സിറോ മലബാർ മണ്ഡ്യ രൂപതയ്ക്ക് കീഴിലുള്ള പ്രധാന ദേവാലയങ്ങളിൽ ഒന്നാണ്. എല്ലാവർഷവും ജനുവരി ഒന്നാം ആഴ്ച ഉണ്ണിയീശോയുടെ തിരുനാൾ ആചരിക്കും. ജനുവരി മൂന്നാം ആഴ്ചയിലാണ് വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ ആഘോഷം നടത്തുന്നത്. സെപ്റ്റംബറിൽ ശിവാജി നഗറിലെ മാതാവിന്റെ ദേവാലയത്തിലേക്ക് തീർഥാടന പദയാത്ര യാത്രയും എല്ലാവർഷവും നടത്തുന്നുണ്ട്. വലിയനോമ്പ് കാലത്ത് ഇടവകയിൽനിന്ന് മലയാറ്റൂരിലേക്ക് തീർഥാടനം നടത്തുന്നു. സന്നദ്ധപ്രവർത്തനത്തിലും ഇടവക സജീവമാണ്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സഹായംനൽകാൻ സാധിച്ചു. പ്രളയത്തിൽ വീടുനഷ്ടമായ അടിമാലി മച്ചിപ്ലാവിലെ ആറു കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. ഇതുകൂടാതെ ബെംഗളൂരുവിൽ ഇടവകാംഗമായ ഒരാൾ നൽകിയ സ്ഥലത്ത് ഫ്ളാറ്റുകൾ നിർമിച്ച്‌ ഏഴു കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മാതൃവേദി, പിതൃവേദി, സാബിയോ യുവജനസംഘടന, ചിൽഡ്രൻസ് മിഷൻ ലീഗ്, യങ് കപ്പിൾസ് അസോസിയേഷൻ, ഹോളി ചൈൽഡ്ഹുഡ്, വിൻസന്റ് ഡി പോൾ സൊസൈറ്റി, അൾത്താര ബാലസംഘം, ഗായകസംഘം, ലെയ്റ്റി കമ്മിഷൻ, കത്തോലിക്ക കോൺഗ്രസ്, നഴ്‌സസ് മിനിസ്ട്രി തുടങ്ങിയ സംഘടനകൾ ഇടവകയിൽ പ്രവർത്തിക്കുന്നു. സൺഡേ സ്കൂളിൽ 295-ഓളം വിദ്യാർഥികളും 30-ഓളം അധ്യാപകരുമുണ്ട്. ക്ലരേഷ്യൻ വൈദികരായ ഫാ. സെബാസ്റ്റ്യൻ ചെറുശേരി (വികാരി) ഫാ. ടോജിത്ത് പള്ളിപ്പുറത്ത് (അസി.വികാരി) എന്നിവർ ഇടവകയ്ക്ക് നേതൃത്വം നൽകുന്നു. തോമസ് ചെറുവത്തൂർ, വി.ഐ. ആന്റോ, സി.എ. ചാക്കോച്ചൻ, പി.സി. ചാക്കോ എന്നിവർ ട്രസ്റ്റിമാരായും എം.ജെ. അലോഷ്യസ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ആരാധനാസമയം ഞായറാഴ്ചകൾ കുർബാന-രാവിലെ 6.30, 8.30, 10.15, വൈകീട്ട് 5.00 തിങ്കൾ മുതൽ ശനിവരെ കുർബാന- രാവിലെ 6.30, വൈകീട്ട് 6.00 മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൾ ആരാധന- രാവിലെ 6.00, വൈകീട്ട് 6.45 എല്ലാദിവസവും ജപമാല- രാവിലെ 6.00

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആത്മനിറവിൽ വളർന്ന സെയ്ന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയം — M… | Boolokam