ആത്മീയചിന്ത വളർത്തുന്നതിൽ ആരാധനാലയങ്ങളുടെ പങ്ക് മഹത്തരം-ടി.പി. അബ്ദുല്ല കോയ മദനി

ആത്മീയചിന്ത വളർത്തുന്നതിൽ ആരാധനാലയങ്ങളുടെ പങ്ക് മഹത്തരം-ടി.പി. അബ്ദുല്ല കോയ മദനി

താനൂർ : വിശ്വാസി സമൂഹത്തിൽ ആത്മീയചിന്ത വളർത്തുന്നതിൽ ആരാധനലയങ്ങളുടെ പങ്ക് മഹത്തരമാണെന്നും, പള്ളി നിർമാണവും പരിപാലനവും ദൗത്യമായിയേറ്റെടുക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ്‌ ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിന് പടിഞ്ഞാറുവശം കൈതക്കുളം പരിസരത്ത് നിർമിക്കുന്ന സലഫി മസ്ജിദിന്റെ ശിലാ സ്ഥാപനകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. To advertise here, ധാർമികബോധവും സദാചാരചിന്തയും വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം.ശാഖ പ്രസിഡന്റ്‌ ഇബ്രാഹിം മാടമ്പാട്ട് അധ്യക്ഷനായി. കെ.എൻ.എം. ജില്ലാ പ്രസിഡന്റ്‌ ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, സെക്രട്ടറി എൻ. കുഞ്ഞിപ്പ, ട്രഷറർ പി.സി. കുഞ്ഞിമുഹമ്മദ്, എൻ.കെ. സിദ്ദിഖ് അൻസാരി, ഉബൈദുല്ല താനാളൂർ, ഹനീഫ കക്കോടി, ടി.പി. അബ്ദു റസാഖ് പകര, കെ.പി മുഹമ്മദ്‌ കുട്ടി മദനി, പഞ്ചായത്ത് മെമ്പർ വി. മുബഷിറ ബിൻസി, കെ. ഫൈസൽ അൻസാരി, കുന്നപ്പള്ളി നിഷാദ് എന്നിവർ പ്രസംഗിച്ചു. Published: 19 Apr 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആത്മീയചിന്ത വളർത്തുന്നതിൽ ആരാധനാലയങ്ങളുടെ പങ്ക് മഹത്തരം-ടി.… | Boolokam