ആത്മീയവിശുദ്ധി നേടാൻ ഹാജിമാർ തയ്യാറെടുപ്പ് നടത്തണം -ജിഫ്രി മുത്തുക്കോയ തങ്ങൾ

ആത്മീയവിശുദ്ധി നേടാൻ ഹാജിമാർ തയ്യാറെടുപ്പ് നടത്തണം -ജിഫ്രി മുത്തുക്കോയ തങ്ങൾ

M
MathrubhumiSource Link
മലപ്പുറം : വിശുദ്ധ ഹജ്ജ് കർമത്തിലൂടെ ആത്മീയവിശുദ്ധി നേടാനുള്ള പരിശ്രമങ്ങളാണ് ഹാജിമാരിൽനിന്നുണ്ടാകേണ്ടതെന്നും പാപമോചനം നേടിയും കടപ്പാടുകൾ നിറവേറ്റിയും തയ്യാറെടുപ്പ് നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിളയിൽ പറപ്പൂർ ശിഹാബ് തങ്ങൾ നഗറിൽ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ യത്തീംഖാന ആൻഡ് ഇസ്‌ലാമിക് അക്കാദമി (സി.ബി.എം.എസ്.) സംഘടിപ്പിച്ച ദ്വിദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, നിബന്ധനകളെല്ലാം മനസ്സിലാക്കിയാകണം കർമങ്ങൾ അനുഷ്ഠിക്കേണ്ടത്. ഹജ്ജിലൂടെ കൈവരുന്ന വിശുദ്ധി തുടർജീവിതത്തിൽ നിലനിർത്തുന്നതിൽ സൂക്ഷ്മത പുലത്തണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി അധ്യക്ഷനായി. പഠനക്ലാസിന് വാഗ്‌മി ഷാജഹാൻ റഹ്‌മാനി കംബ്ലക്കാട് നേതൃത്വംനൽകി. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ ടി.കെ. അബൂബക്കർ മുസ്‍ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, ബഷീർ ഫൈസി ചീക്കോന്ന്, എസ്.വൈ.എസ്. സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുൽഗഫൂർ ദാരിമി മുണ്ടക്കുളം, ഫൈസൽ തങ്ങൾ മക്കരപ്പറമ്പ്, സുലൈമാൻ ലത്വീഫി മരവട്ടം, അശ്റഫ് ഫൈസി വെട്ടുപാറ തുടങ്ങിയവർ പങ്കെടുത്തു.ബുധനാഴ്‌ച രാവിലെ പത്തിനു തുടങ്ങി വൈകീട്ട് നാലിന് പ്രാർഥനാസദസ്സോടെ സമാപിക്കും. Published: 08 Apr 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആത്മീയവിശുദ്ധി നേടാൻ ഹാജിമാർ തയ്യാറെടുപ്പ് നടത്തണം -ജിഫ്രി… | Boolokam